Big stories

ബിജെപി കുഴൽപ്പണക്കേസ്: ​ കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകണം,​ നോട്ടിസ് നൽകി

തൃശൂർ പോലിസ് ക്ലബിൽ ചോദ്യം ചെയല്ലിന് ഹാജരാകനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് യുവമോർച്ച നേതാവ് സുനില്‍ നായിക്കും ആർഎസ്എസ് പ്രവർത്തകൻ ധര്‍മ്മരാജനും നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ബിജെപി കുഴൽപ്പണക്കേസ്: ​ കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകണം,​ നോട്ടിസ് നൽകി
X

കോഴിക്കോട്: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ പോലിസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം സുരേന്ദ്രന് നോട്ടീസ് നൽകി. കോഴിക്കോട്ടെ വീട്ടിൽ എത്തിയാണ് നോട്ടിസ് കൈമാറിയത്. ചൊവ്വാഴ്ച രാവിലെ 10ന്

തൃശൂർ പോലിസ് ക്ലബിൽ ചോദ്യം ചെയല്ലിന് ഹാജരാകനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് യുവമോർച്ച നേതാവ് സുനില്‍ നായിക്കും ആർഎസ്എസ് പ്രവർത്തകൻ ധര്‍മ്മരാജനും നേരത്തെ വെളിപ്പെടുത്തിയിരുന്നു. അനധികൃത പണം സംസ്ഥാനത്തിന് പുറത്ത് നിന്ന് കൊണ്ടുവന്നതാണെന്ന് നേരത്തെ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

കെ സുരേന്ദ്രനുമായി നേരിട്ട് ബന്ധമുള്ള ആളാണ് ധർമ്മരാജനും സുനിൽ നായിക്കും. സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് കെ സുരേന്ദ്രന്‍ ഇപ്പോഴും ചെയ്യുന്നത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള പ്രചാരണം മുതല്‍ തിരഞ്ഞെടുപ്പിനായി ബിജെപി ഉപയോഗിച്ച പണമെല്ലാം നിയമാനുമതിയുള്ളതാണെന്നാണ് സംസ്ഥാന നേതൃത്വത്തിലെ മറ്റു നേതാക്കളും ആവര്‍ത്തിക്കുന്നത്.

മഞ്ചേശ്വരം, കാസർകോട്, പാലാക്കാട്, നേമം തുടങ്ങിയ നിര്‍ണായക മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുന്നതിന് ബിജെപി കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ ചെലവഴിക്കാൻ കൊണ്ടുപോയ പണമാണ് കൊടകരയില്‍ നിന്ന് തട്ടിയെടുത്തതെന്നാണ് പോലിസ് നി​ഗമനം.

Next Story

RELATED STORIES

Share it