- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ത്രിപുരയില്‍ ജയ് ശ്രീറാം വിളിച്ച് പ്രതിപക്ഷ എംപിമാര്‍ക്കു നേരെ ബിജെപി ആക്രമണം; എളമരം കരീം ഉള്‍പ്പെടെയുള്ളവരുടെ വാഹനം തകര്‍ത്തു
ത്രിപുരയിലെ ബിസാല്‍ഗാര്‍ഹ് നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം, ഗോ ബാക്ക് തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ആക്രമണം നടത്തിയത്. സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം, ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി അബ്ദുല്‍ ഖാലിക് തുടങ്ങിയവര്‍ പ്രദേശവാസികളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതിനു പിന്നാലെ വ്യാപക ആക്രമണം തുടരുന്ന ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ വസ്തുതാന്വേഷണ സംഘത്തിനു നേരെ ബിജെപി ആക്രമണം. ത്രിപുരയിലെ ബിസാല്‍ഗാര്‍ഹ് നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം, ഗോ ബാക്ക് തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ആക്രമണം നടത്തിയത്. സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം, ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി അബ്ദുല്‍ ഖാലിക് തുടങ്ങിയവര്‍ പ്രദേശവാസികളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. എംപിമാരും മറ്റുമെത്തിയ വാഹനങ്ങള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. നേതാക്കളെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. സ്ഥലത്ത് പോലിസ് ഉണ്ടായിരുന്നെങ്കിലും കാര്യമായി ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്.

ത്രിപുരയില്‍ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്ന അവസ്ഥയാണെന്നും ബിജെപി ഗുണ്ടാ രാജാണ് അരങ്ങേറുന്നതെന്നും എളമരം കരീം എംപി പറഞ്ഞു. ഇത്തരം ആക്രമണങ്ങളും കൊണ്ടൊന്നും പ്രതിപക്ഷ എംപിമാരുടെ സന്ദര്‍ശനം തടയാനാകില്ലെന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും ആദ്ദേഹം വ്യക്തമാക്കി. ബിജെപി പ്രവര്‍ത്തകരാണെന്ന് പറഞ്ഞെത്തിയവരാണ് തങ്ങളെ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തതെന്നും നാലോളം വാഹനങ്ങള്‍ തകര്‍ത്തതായും അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി അബ്ദുല്‍ ഖാലിഖ് പറഞ്ഞു. പോലിസ് ഒന്നും ചെയ്തില്ല. ത്രിപുരയില്‍ നിയമവാഴ്ച ഇല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.







