Big stories

വന്‍ അഴിച്ചുപണി: എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ചു, സ്പീക്കര്‍ എം ബി രാജേഷ് മന്ത്രിയാവും, എ എന്‍ ഷംസീര്‍ സ്പീക്കര്‍

വന്‍ അഴിച്ചുപണി: എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ചു, സ്പീക്കര്‍ എം ബി രാജേഷ് മന്ത്രിയാവും, എ എന്‍ ഷംസീര്‍ സ്പീക്കര്‍
X

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി നിയമിക്കപ്പെട്ട സാഹചര്യത്തില്‍ തദ്ദേശ-എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ചു. നിയമസഭാ സ്പീക്കറായിരുന്ന എം ബി രാജേഷ് തല്‍സ്ഥാനം രാജിവയ്ക്കും. പകരം തലശ്ശേരി എംഎല്‍എ എ എന്‍ ഷംസീര്‍ സ്പീക്കറാകും.

സ്പീക്കര്‍ സ്ഥാനത്തുനിന്ന് രാജിവച്ചുവരുന്ന രാജേഷിന് ഏത് വകുപ്പാണ് നല്‍കുകയെന്ന് വ്യക്തതയില്ല. സജി ചെറിയാന്‍ രാജിവച്ച ഒഴിവില്‍ ആരെയെങ്കിലും നിയമിക്കുമോയെന്നും വ്യക്തമല്ല.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച തീരുമാനമെടുത്തിട്ടുണ്ടെങ്കിലും വിവരം പുറത്തുവിട്ടിട്ടില്ല.

Next Story

RELATED STORIES

Share it