Big stories

ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കുന്നു; ഗോവധത്തിന് ജീവപര്യന്തം വരെ തടവ്

ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കുന്നു;   ഗോവധത്തിന് ജീവപര്യന്തം വരെ തടവ്
X

ന്യുഡല്‍ഹി: കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതുസംബന്ധിച്ച ശുപാര്‍ശകളടങ്ങിയ കരടുനിയമം സര്‍ക്കാര്‍ പുറത്തിറങ്ങി. ഗോവധത്തിന് 10 വര്‍ഷം മുതല്‍ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ വിധിക്കുന്നതാണ് 'ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം-2021' എന്ന പേരിലുള്ള കരടുനിയമം. നിയമപ്രകാരം പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നതും പശു മാംസം കൈവശം വയ്ക്കുന്നതും കുറ്റകരമാണ്. ബീഫും ബീഫ് ഉല്‍പ്പന്നങ്ങളും കൊണ്ടുപോകുന്ന വാഹനം ഉള്‍പ്പെടെ പിടികൂടാനും നിയമത്തില്‍ വകുപ്പുണ്ട്. 90 ശതമാനത്തോളം മുസ് ലിംകള്‍ താമസിക്കുന്ന ചെറു ദ്വീപ് സമൂഹമായ ലക്ഷദ്വീപില്‍ മലയാളമാണ് ഔദ്യോഗിക ഭാഷ.

അതേസമയം, പോത്ത്, എരുമ എന്നിവയെ അറുക്കാന്‍ പ്രത്യേക അനുമതി തേടണമെന്നും കരട് നിയമത്തില്‍ പറയുന്നു. നിയമം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ നിയമത്തിന്റെ കരട് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 28നകം ഇ-മെയില്‍ വഴിയോ തപാലിലോ ആക്ഷേപങ്ങള്‍ അറിയിക്കാമെന്ന് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എ ടി ദാമോദര്‍ അറിയിച്ചു.

Beef may banned in Lakshadweep; Imprisonment for slaughter

Next Story

RELATED STORIES

Share it