Big stories

ബാബരി: കേസില്‍ നിന്നു പിന്മാറുന്നുവെന്ന് കോടതിക്ക് വഖഫ് ബോര്‍ഡിന്റെ കത്ത്

40 ദിവസമായി അയോധ്യ ഭൂമി തര്‍ക്ക കേസില്‍ വാദം കേള്‍ക്കുകയാണ്. ഇന്ന് കേസിന്റെ അവസാന ദിനമാണ്. എല്ലാ കക്ഷികള്‍ക്കും ഇനി 45 മിനിറ്റ് വീതം സമയം മാത്രമേ നല്‍കൂ എന്നും വൈകിട്ട് 5 മണിവരെ കൂടി കേസില്‍ വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് ഇന്നലെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.

ബാബരി: കേസില്‍ നിന്നു പിന്മാറുന്നുവെന്ന് കോടതിക്ക് വഖഫ് ബോര്‍ഡിന്റെ കത്ത്
X

ന്യൂഡല്‍ഹി: ബാബരി കേസില്‍ ഇന്ന് വാദം പൂര്‍ത്തിയാകാനിരിക്കെ സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ ഭൂമി തര്‍ക്കകേസില്‍ നിന്നു പിന്മാറി. യുപി സുന്നി വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ സഫര്‍ അഹമ്മദ് ഫാറൂഖി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. സുപ്രിം കോടതി നിയോഗിച്ച മൂന്ന് മധ്യസ്ഥന്മാരിലൊരാളായ ശ്രീരാം പഞ്ച് മുഖേനയാണ് അപേക്ഷ സുപ്രീംകോടതിയില്‍ നല്‍കിയത്. എന്നാല്‍, സുപ്രിംകോടതി അപേക്ഷയില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

40 ദിവസമായി അയോധ്യ ഭൂമി തര്‍ക്ക കേസില്‍ വാദം കേള്‍ക്കുകയാണ്. ഇന്ന് കേസിന്റെ അവസാന ദിനമാണ്. എല്ലാ കക്ഷികള്‍ക്കും ഇനി 45 മിനിറ്റ് വീതം സമയം മാത്രമേ നല്‍കൂ എന്നും വൈകിട്ട് 5 മണിവരെ കൂടി കേസില്‍ വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് ഇന്നലെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.

അതേസമയം കേസിന്റെ വാദം കേള്‍ക്കല്‍ അവസാനദിനത്തിലേക്ക് കടക്കുമ്പോള്‍ സുപ്രിം കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകനായ രാജീവ് ധവാന്‍ അവസാന ഘട്ടത്തില്‍ അഭിഭാഷകന്‍ സമര്‍പിച്ച രേഖകള്‍ കോടതിയില്‍ കീറിയെറിഞ്ഞു. അഭിഭാഷകന്‍ വികാസ് സിങ് നല്‍കിയ പുസ്തകങ്ങളും രേഖകളുമാണ് കീറിയെറിഞ്ഞത്. ഇത്തരം വിലകുറഞ്ഞ രേഖകള്‍ കോടതിയില്‍ അനുവദിക്കരുതെന്നും രാജീവ് ധവാന്‍ പറഞ്ഞു.

ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് അഞ്ചംഗ ഭരണഘടന ബഞ്ചിലുള്ളത്.

Next Story

RELATED STORIES

Share it