Big stories

പെഗാസസ് പട്ടിക നീളുന്നു; ഉമര്‍ ഖാലിദിന്റേതടക്കം മുന്‍ ജെഎന്‍യു വിദ്യാര്‍ഥികളുടേയും ഫോണ്‍ ചോര്‍ത്തി

ആക്ടിവിസ്റ്റ് അശോക് ഭാരതി, കല്‍ക്കരി ഖനന വിരുദ്ധ പ്രവര്‍ത്തകന്‍ അലോക് ശുക്ല, ബസ്തര്‍ ആസ്ഥാനമായുള്ള സമാധാന പ്രവര്‍ത്തകന്‍ ശുഭ്രാന്‍ഷു ചൗധരി, ബിഹാര്‍ ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ഇപ്‌സ ശതാക്ഷി തുടങ്ങിയവര്‍ പട്ടികയിലുണ്ട്.

പെഗാസസ് പട്ടിക നീളുന്നു; ഉമര്‍ ഖാലിദിന്റേതടക്കം മുന്‍ ജെഎന്‍യു വിദ്യാര്‍ഥികളുടേയും ഫോണ്‍ ചോര്‍ത്തി
X

ന്യൂഡല്‍ഹി: ആക്ടിവിസ്റ്റുകളുടെ ഫോണ്‍ വിവരങ്ങളും ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ 'പെഗാസസ്' ഉപയോഗിച്ച് വ്യാപകമായി ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. ആക്ടിവിസ്റ്റ് അശോക് ഭാരതി, കല്‍ക്കരി ഖനന വിരുദ്ധ പ്രവര്‍ത്തകന്‍ അലോക് ശുക്ല, ബസ്തര്‍ ആസ്ഥാനമായുള്ള സമാധാന പ്രവര്‍ത്തകന്‍ ശുഭ്രാന്‍ഷു ചൗധരി, ബിഹാര്‍ ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ഇപ്‌സ ശതാക്ഷി തുടങ്ങിയവര്‍ പട്ടികയിലുണ്ട്. ഭരണപക്ഷനേതാക്കള്‍, സംഘപരിവാര്‍ നേതാക്കള്‍, പ്രതിപക്ഷാംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, തുടങ്ങിയവരുടെ ഫോണ്‍വിവരം ചോര്‍ത്തിയെന്ന് പുറത്തുവിട്ട വാര്‍ത്താ പോര്‍ട്ടലായ 'ദ വയര്‍' തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജവഹര്‍ ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളായിരുന്ന ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ബനജ്യോത്സന ലാഹിരി, റെയില്‍വേ യൂനിയന്‍ നേതാവ് ശിവ് ഗോപാല്‍ മിശ്ര, ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ സരോജ് ഗിരി എന്നിവരുടെ പേരുകളും ഫോണ്‍ രേഖകള്‍ ചോര്‍ത്തിയവരുടെ പട്ടികയിലുണ്ട്. എന്നാല്‍ ഡിജിറ്റല്‍ ഫോറന്‍സിക് തെളിവുകളുടെ അഭാവത്തില്‍ ഇവരുടെ ഫോണുകള്‍ ഹാക്ക്‌ചെയ്യപ്പെട്ടോ അതോ 'പെഗാസസ്' പ്രവേശിച്ചത് മാത്രമാണോ എന്നകാര്യം സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നും 'ദ വയര്‍' റിപോര്‍ട്ട് ചെയ്തു.

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ ഫോണ്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചോര്‍ത്തിയെന്ന് നേരത്തെ റിപോര്‍ട്ട് പുറത്തുവന്നിരുന്നു. കര്‍ണാടകയിലെ ജനതാദള്‍ സെക്കുലര്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടന്ന 'ഓപറേഷന്‍ താമര'യുടെ സമയത്താണ് ഈ ചോര്‍ത്തല്‍ നടന്നതെന്നും റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജി പരമേശ്വരയുടെ ഫോണ്‍ ചോര്‍ത്തിയതിന് പുറമേ, മുന്‍ മുഖ്യമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമിയുടെയും സിദ്ധരാമയ്യയുടെയും പേഴ്‌സണല്‍ സെക്രട്ടറിമാരുടെ നമ്പറുകളും നിരീക്ഷണത്തിന് വിധേയമായിട്ടുണ്ടെന്നാണ് 'ദ വയര്‍' റിപോര്‍ട്ട് ചെയ്യുന്നത്.

കര്‍ണാടകയിലെ മുന്‍ സര്‍ക്കാരിനെ താഴെയിറക്കിയ 'ഓപറേഷന്‍ താമര'യുടെ സമയത്ത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെയും ജനതാദള്‍ സെക്കുലര്‍ നേതാക്കളുടെയും െ്രെപവറ്റ് സെക്രട്ടറിമാരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്ന വിവരമാണ് പുറത്തെത്തിയിരിക്കുന്നത്. ജനതാദള്‍ സെക്കുലര്‍ നേതാവും മുന്‍പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുടെ സുരക്ഷാസംഘത്തിലെ ഒരു പോലീസുകാരന്റെ ഫോണും ചോര്‍ത്തലിന് വിധേയമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it