Big stories

മൂന്നാം വട്ടവും കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ 16ന് രാംലീല മൈതാനത്ത്

മൂന്നാം വ്ട്ടമാണ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുന്നത്. ഹാട്രിക് വിജയം നേടിയ ആം ആദ്മി പാര്‍ട്ടി മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി.

മൂന്നാം വട്ടവും കെജ്‌രിവാള്‍ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ 16ന് രാംലീല മൈതാനത്ത്
X

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നിലംപരിശാക്കി ഉജ്ജ്വല വിജയം സ്വന്തമാക്കിയ ആം അദ്മി പാര്‍ട്ടി കെജ്‌രിവാളിന്റെ നേത്ൃത്തില്‍ 16ന് രാംലീല മൈതാനത്ത് സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കും. മൂന്നാം വ്ട്ടമാണ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുന്നത്. ഹാട്രിക് വിജയം നേടിയ ആം ആദ്മി പാര്‍ട്ടി മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി.

കെജ്‌രിവാളിന്റെ വസതിയിലാണ് ഇതു സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുന്നത്. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കാനാണ് നീക്കം. കെജ്‌രിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാനെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദവും ഉന്നയിക്കും. അതിഷി മര്‍ലേന, രാഘവ് ചന്ദ ഉള്‍പ്പടെ യുവമുഖങ്ങള്‍ ഇത്തവണ മന്ത്രിസഭയിലെത്തും. ആംആദ്മി പാര്‍ട്ടിയുടെ രണ്ടാം വിജയത്തില്‍ കൂടുതല്‍ യുവമുഖങ്ങള്‍ നിയമസഭയിലേക്കെത്തുകയാണ്. മനീഷ് സിസോദിയ, ഗോപാല്‍ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രധാന വകുപ്പുകള്‍ ലഭിക്കും.

കഴിഞ്ഞ തവണ 67 സീറ്റില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടി ഇക്കുറി 62 സീറ്റ് നേടിയാണ് അധികാരം നിലനിര്‍ത്തിയത്.കേന്ദ്രഭരണത്തിന്റെ ആനുകൂല്യത്തില്‍ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിച്ച് പ്രചരണം നടത്തിയിട്ടും ബിജെപി കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റില്‍ നിന്ന് കേവലം അഞ്ചു സീറ്റാണ് അധികം ലഭിച്ചത്. തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. ആംആദ്മി പാര്‍ട്ടിക്ക് ആകെ പോള്‍ ചെയ്തതിന്റെ 53.57 ശതമാനം വോട്ട് ലഭിച്ചത്. ബിജെപിക്ക് 38.5 ശതമാനം വോട്ടാണ് ലഭിച്ചത്. കനത്ത തിരിച്ചടി നേരിട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വോട്ട് 4.26 ശതമാനമായി ഇടിഞ്ഞു. 0.71 ശതമാനം വോട്ട് നേടിയ ബിഎസ്പിയാണ് വോട്ട് നിലയില്‍ നാലാം സ്ഥാനത്ത്.

2015ല്‍ 70ല്‍ 67 സീറ്റുകളെന്ന മൃഗീയ ഭൂരിപക്ഷം നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. അതിനിടെ, ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ആം ആദ്മി എംഎല്‍എ നരേഷ് യാദവിന് നേരെ വധശ്രമം ഉണ്ടായി. ക്ഷേത്രത്തില്‍ നിന്ന് മടങ്ങും വഴി നരേഷ് യാദവിനും സംഘത്തിനും നേര്‍ക്ക് വെടിവെപ്പുണ്ടാവുകയായിരുന്നു. അക്രമത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it