Big stories

എഎംഎംകെ സഖ്യം: ചെന്നൈ സെന്‍ട്രല്‍ സീറ്റ് എസ്ഡിപിഐക്ക്, സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും

ഇരു പാര്‍ട്ടികളും സഖ്യമായി മല്‍സരിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നാളെ പഖ്യാപിക്കും. സ്ഥാനാര്‍ഥിയെ നാളെ ഉച്ച കഴിഞ്ഞാണ് പ്രഖ്യാപിക്കുകയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലൈ ടി എന്‍ മുബാറക്ക് തേജസ് ന്യൂസിനോട് പറഞ്ഞു.

എഎംഎംകെ സഖ്യം: ചെന്നൈ സെന്‍ട്രല്‍ സീറ്റ് എസ്ഡിപിഐക്ക്, സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും
X

പിസി അബ്ദുല്ല

ചെന്നെ: ടിടിവി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കള്‍ മുന്നേറ്റ കഴകം(എഎംഎംകെ) ചെന്നൈ സെന്‍ട്രല്‍ സീറ്റ് എസ്ഡിപിഐക്ക് അനുവദിച്ചു. ഇരു പാര്‍ട്ടികളും സഖ്യമായി മല്‍സരിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നാളെ പഖ്യാപിക്കും. സ്ഥാനാര്‍ഥിയെ നാളെ ഉച്ച കഴിഞ്ഞാണ് പ്രഖ്യാപിക്കുകയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലൈ ടി എന്‍ മുബാറക്ക് തേജസ് ന്യൂസിനോട് പറഞ്ഞു.

എഎംഎംകെ-എസ്ഡിപിഐ സഖ്യത്തില്‍ നിലവില്‍ മറ്റു പാര്‍ട്ടികള്‍ ഒന്നുമില്ല. അതേസമയം, ഡിഎംകെ, എഐഡിഎംകെ മുന്നണികളില്‍നിന്നുള്ള ചില പ്രമുഖ കക്ഷികള്‍ സഖ്യവുമായി കൈകോര്‍ക്കാനുള്ള സാധ്യത നിലവിലുണ്ട്. തമിഴ്‌നാട്ടില്‍ അഞ്ചു ലോക്‌സഭാ മണ്ഡലങ്ങളിലും 35 നിയമസഭാ മണ്ഡലങ്ങളിലും എസ്ഡിപിഐ നിര്‍ണായക കക്ഷിയാണ്. രാമനാഥപുരം, തിരുനെല്‍വേലി, വെല്ലൂര്‍, സെന്‍ട്രല്‍ ചെന്നൈ, നോര്‍ത്ത് ചെന്നൈ ലോക്‌സഭാ മണ്ഡലങ്ങള്‍ പാര്‍ട്ടിയുടെ സ്വാധീന മേഖലകളാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിരുനെല്‍വേലി, നോര്‍ത്ത് ചെന്നൈ, രാമനാഥപുരം മണ്ഡലങ്ങളില്‍ എസ്ഡിപിഐ മല്‍സര രംഗത്തുണ്ടായിരുന്നു. ഈ മണ്ഡലങ്ങളില്‍ ഇരു മുന്നണികളുടെയും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ എസ്ഡിപിഐ വോട്ടുകള്‍ നിര്‍ണായകമായി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 32 മണ്ഡലങ്ങളില്‍ എസ്ഡിപിഐ ജനവിധി തേടി. ഈ മണ്ഡലങ്ങളില്‍ എസ്ഡിപിഐ സമാഹരിച്ച വോട്ടുകളാണ് ഡിഎംകെയ്ക്ക് സംസ്ഥാന ഭരണം നഷ്ടപ്പെടുത്തിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ എസ്ഡിപിഐയുമായി സഖ്യത്തിന് സന്നദ്ധമായ ഡിഎംകെ ഒടുവില്‍ കാലുമാറുകയായിരുന്നു. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുകയെന്ന അടിസ്ഥാന നിലപാടില്‍ ഊന്നിയാണ് എസ്ഡിപിഐയുടെ തിരഞ്ഞെടുപ്പ് സമീപനമെന്ന് നെല്ലൈ മുബാറക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it