- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനുവരി 31നും ഫെബ്രുവരി ഒന്നിനും അഖിലേന്ത്യ ബാങ്ക് പണിമുടക്ക്
ബാങ്ക് യൂനിയനുകളുടെ ഐക്യവേദി യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സിന്റെ നേതൃത്വത്തില്‍ പൊതുമേഖല, സ്വകാര്യമേഖല ബാങ്കുകളിലെ പത്ത് ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരുമാണ് പണിമുടക്കുന്നത്. 31ന് അര്‍ധരാത്രി മുതല്‍ ഫെബ്രുവരി ഒന്ന് അര്‍ധരാത്രി വരെ 48 മണിക്കൂര്‍ പണിമുടക്കും

കൊച്ചി: സേവന വേതന കരാര്‍ നീതിപൂര്‍വമായി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 31, ഫെബ്രുവരി ഒന്ന് തിയതികളില്‍ ബാങ്ക് യൂനിയനുകളുടെ ഐക്യവേദി യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സിന്റെ നേതൃത്വത്തില്‍ പണിമുടക്കും. പൊതുമേഖല, സ്വകാര്യമേഖല ബാങ്കുകളിലെ പത്ത് ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരുമാണ് പണിമുടക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വ്യാഴാഴ്ച പ്രധാന കേന്ദ്രങ്ങളിലെല്ലാം പ്രതിഷേധ റാലി നടക്കും. 31ന് അര്‍ധരാത്രി മുതല്‍ ഫെബ്രുവരി ഒന്ന് അര്‍ധരാത്രി വരെ 48 മണിക്കൂര്‍ പണിമുടക്കും കേന്ദ്രീകൃത റാലികളും ധര്‍ണകളും നടക്കും. ഒന്നിന് പ്രധാനമന്ത്രിക്കുള്ള നിവേദനം ജില്ല കലക്ടര്‍മാര്‍ വഴി സമര്‍പിക്കും.
പ്രശ്‌നത്തിന് പരിഹാരമുണ്ടാകാതെ വന്നാല്‍ മാര്‍ച്ച് 11 മുതല്‍ 13 വരെ വീണ്ടും പണിമുടക്കും. ശേഷം ഏപ്രില്‍ ഒന്ന് മുതല്‍ അനിശ്ചിത കാല പണിമുടക്കാണ് ഉദ്ദേശിക്കുന്നത്. 2017 ആദ്യപാദത്തില്‍ ബാങ്ക് യൂനിയനുകള്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് അവകാശപത്രിക നല്‍കുകയും തുടര്‍ന്ന് ഇതുവരെ 39 വട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും തൃപ്തികരമായ ശമ്പള പരിഷ്‌കരണത്തിന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ തയ്യാറായിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വേതന പരിഷ്‌കരണം നടപ്പാക്കുക, പഞ്ചദിനവാര പ്രവര്‍ത്തനം നടപ്പാക്കുക, സ്‌പെഷ്യല്‍ അലവന്‍സ് അടിസ്ഥാന ശമ്പളത്തോടൊപ്പം സംയോജിപ്പിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി റദ്ദാക്കുക, പെന്‍ഷന്‍ പരിഷ്‌കരിക്കുക, കുടുംബ പെന്‍ഷന്‍ വര്‍ധിപ്പിക്കുക തുടങ്ങി 12 ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി ഡി ജോസണ്‍(എഐബിഇഎ), എബ്രഹാം ഷാജി ജോണ്‍(എഐബിഒസി), കെ എന്‍ അന്‍സില്‍(എന്‍സിബിഇ), കെ സത്യനാഥന്‍(എഐബിഒഎ), എസ് എസ് അനില്‍(ബെഫി),ടി സഫറുല്ല(ഐഎന്‍ബിഇഎഫ്), എല്‍ ബി എന്‍ പ്രഭു(ഐഎന്‍ബിഒസി), കെ ശിവരാമകൃഷ്ണന്‍(എന്‍ഒബിഒ) വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















