Big stories

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ ങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തുന്നു: പൊതുപരിപാടികളില്‍ 200പേര്‍ മാത്രം

ഹോട്ടലുകളും കടകളും രാത്രി 9വരെ;ഹാളിനുള്ളിലെ പരിപാടികളില്‍ 100 പേര്‍ മാത്രം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ  ങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തുന്നു: പൊതുപരിപാടികളില്‍ 200പേര്‍ മാത്രം
X

തിരുവനന്തപുരം: കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുപരിപാടികളില്‍ 200 പേര്‍മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. ഹോട്ടലുകളും കടകളും രാത്രി ഒന്‍പത് മണിവരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാവൂ. ഹോട്ടലുകള്‍ 50 ശതമാനം സീറ്റുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചു.

ഹാളിനകത്തു നടക്കുന്ന പരിപാടികളില്‍ 100 പേര്‍ക്ക് മാത്രമാണ് അനുമതി. ഈ പുതിയ നിയന്ത്രങ്ങള്‍ വിവാഹവിരുന്നകള്‍ക്കും ബാധകമാണ്. വിവാഹം പോലുള്ള വിരുന്നുകളില്‍ ഭക്ഷണം വിളമ്പി നല്‍കാന്‍ പാടില്ല. പായ്ക്കറ്റ് ഫുഡ് നല്‍കണം. മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകള്‍ക്ക് സംസ്ഥാനത്ത് നിരോധം ഏര്‍പ്പെടുത്തി.പൊതുപരിപാടികള്‍ രണ്ട് മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കണം. പൊതു പരിപാടികളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പോലിസ് കര്‍ശനായി പരിശോധിക്കും. കൊവിഡ് രണ്ടാം തരംഗം ശക്തമാവുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

Next Story

RELATED STORIES

Share it