- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടിയെ ആക്രമിച്ച കേസ്:കൊച്ചിയിലെ പ്രത്യേക കോടതിയില്‍ വിചാരണ തുടങ്ങി
വിചാരണ നടക്കുന്നത് കൊച്ചിയിലെ പ്രത്യേക കോടതിയിലെ അടച്ചിട്ട മുറിയില്‍. ആദ്യം നടക്കുന്നത് അക്രമത്തിനിരയായ നടിയുടെ വിസ്താരം.നടന്‍ ദിലീപ് എട്ടാം പ്രതിയായ കേസില്‍ ഒന്നാം പ്രതി സുനില്‍കുമാര്‍(പള്‍സര്‍ സുനി) ഉള്‍പ്പെടെ പത്ത് പ്രതികളും 300 സാക്ഷികളുമാണുള്ളത്.വിചാരണ നടപടിയുടെ ഭാഗമായി നടന്‍ ദിലീപ് അടക്കമുള്ള മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരായി.പ്രോസിക്യൂഷനാണ് ആദ്യം നടിയെ വിസ്തരിക്കുന്നത്.മൂന്നു ദിവസത്തോളം ഇവരുടെ വിസ്താരം നീണ്ടു നില്‍ക്കുമെന്നാണ് വിവരം.ഇതിനു ശേഷം പ്രതിഭാഗം അഭിഭാഷകര്‍ നടിയെ വിസ്തരിക്കും. സംഭവം നടന്ന് മൂന്നു വര്‍ഷം വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് കേസിന്റെ വിചാരണ നടപടി ആരംഭിച്ചിരിക്കുന്നത്.ആദ്യ ഘട്ടത്തില്‍ 135 സാക്ഷികളെയാണ് വിസ്തരിക്കുന്നത്.

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ആരംഭിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരം അടച്ചിട്ട മുറിയിലാണ് കേസിന്റെ വിസ്താരം നടക്കുന്നത്. അക്രമത്തിനിരയായ നടിയുടെ വിസ്താരമാണ് ആദ്യം നടക്കുന്നത് ്.നടന്‍ ദിലീപ് എട്ടാം പ്രതിയായ കേസില്‍ ഒന്നാം പ്രതി സുനില്‍കുമാര്‍(പള്‍സര്‍ സുനി) ഉള്‍പ്പെടെ പത്ത് പ്രതികളും 300 സാക്ഷികളുമാണുള്ളത്.വിചാരണ നടപടിയുടെ ഭാഗമായി നടന്‍ ദിലീപ് അടക്കമുള്ള മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരായി.പ്രോസിക്യൂഷനാണ് ആദ്യം നടിയെ വിസ്തരിക്കുന്നത്.മൂന്നു ദിവസത്തോളം ഇവരുടെ വിസ്താരം നീണ്ടു നില്‍ക്കുമെന്നാണ് വിവരം.ഇതിനു ശേഷം പ്രതിഭാഗം അഭിഭാഷകര്‍ നടിയെ വിസ്തരിക്കും. സംഭവം നടന്ന് മൂന്നു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് കേസിന്റെ വിചാരണ നടപടി ആരംഭിച്ചിരിക്കുന്നത്.ആദ്യ ഘട്ടത്തില്‍ 135 സാക്ഷികളെയാണ് വിസ്തരിക്കുന്നത്.
കേസിന്റെ ആദ്യ ഘട്ടത്തില്‍ 14 പ്രതികളാണുണ്ടായിരുന്നതെങ്കിലും പിന്നീട് നാലു പേരെ ഒഴിവാക്കി. ഒഴിവാക്കപ്പെട്ടവരില്‍ രണ്ടു പേര്‍ മാപ്പു സാക്ഷികളായി. മറ്റു രണ്ടു പേര്‍ അഭിഭാഷകരായിരുന്നു.ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു പറയുന്നു മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്നായിരുന്നു ഇവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം. എന്നാല്‍ പിന്നീട് ഇവരെ കേസില്‍ നിന്നൊഴിവാക്കി.ബാക്കി നടന്‍ ദീലീപ് അടക്കം 10 പ്രതികളാണ് കേസില്‍ വിചാരണ നേരിടുന്നത്.കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സുപ്രിം കോടതിയിലുമായി 30 ഓളം ഹരജികളാണ് ഇക്കാലയളവില്‍ ദിലീപ് നല്‍കിയത്.ഇതില്‍ രണ്ടു ഹരജികള്‍ ഇപ്പോഴും കോടതിയുടെ പരിഗണനയിലുണ്ട്. നടിയെ ആക്രമിച്ച കേസും കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയും മറ്റു രണ്ടു പ്രതികളും തന്നെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന് കോടതി ചുമത്തിയിരിക്കുന്ന കുറ്റവും രണ്ടായി വിചാരണ നടത്തണമെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ അവസാനമായി നല്‍കിയിരിക്കുന്ന ഹരജിയില്‍ ആവശ്യപ്പെടുന്നത്.
ഇതില്‍ ഇരു വിഭാഗത്തിന്റെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി വിധി പറയാന്‍ കോടതി മാറ്റിയിരിക്കുകയാണ്. ദീലിപിന്റെ ആവശ്യപ്രകാരം കേസിലെ നിര്‍ണായകമായ ദൃശ്യങ്ങള്‍ ചണ്ഡിഗഢിലെ കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.മൂന്നാഴ്ചയക്കകം പരിശോധന ഫലം ലഭ്യമാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.2017 ഫെബ്രുവരി 17ന് രാത്രിയിലാണ് സുനില്‍ കുമാര്‍(പള്‍സര്‍ സുനി)യുടെ നേതൃത്വത്തില്‍ യുവനടിയെ ആക്രമിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇതിന് പിന്നില്‍ നടന്‍ ദിലീപാണെന്നായിരുന്നു പോലിസ് പിടിയിലായ സുനില്‍കുമാറിന്റെ മൊഴി.സംഭവം നടന്ന് അഞ്ചു മാസത്തിനു ശേഷമായിരുന്നു ദിലീപ് അറസ്റ്റിലായത്. തുടര്‍ന്ന്് 80 ദിവസത്തിലധികം ദീലീപ് ജയിലിലായിരുന്നു
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















