വൃക്കരോഗം മൂലം വേദനയും ക്ഷീണവും വര്‍ദ്ധിച്ചു; പ്രാര്‍ത്ഥിക്കണമെന്ന് മഅ്ദനി
'കിഡ്നിയുടെ അസ്വസ്ഥത വര്‍ധിക്കുകയും ക്രിയാറ്റിന്‍ അധികമാകുകയും വേദനയും ക്ഷീണവും കുറച്ചു ദിവസമായി അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ചികിത്സ ഫലപ്രദമാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'. മഅ്ദനി ഫേസ്ബുക്കില്‍ കുറിച്ചു.
ബംഗളൂരു: കിഡ്നി രോഗം മൂലം വേദനയും ക്ഷീണവും വര്‍ദ്ധിച്ചതായും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അബ്ദുല്‍ നാസര്‍ മഅ്ദനി. കിഡ്നി അസ്വസ്ഥത മൂര്‍ച്ഛിച്ചതോടെ ആയുര്‍വേദ ചികില്‍സ ആരംഭിച്ചതായും മഅ്ദനി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
'കിഡ്നിയുടെ അസ്വസ്ഥത കുറച്ചു വര്‍ധിക്കുകയും ക്രിയാറ്റിന്‍ അധികമാകുകയും വേദനയും ക്ഷീണവും കുറച്ചു ദിവസമായി അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. കാസര്‍ഗോഡ് പരപ്പയിലെ പ്രശസ്തനായ മാധവന്വൈദ്യന് എത്തി പരിശോധിച്ചു മരുന്നുകള്‍ നല്കുകയുണ്ടായി. അദ്ദേഹത്തിന്റെ ചികിത്സയിലൂടെ ഗുരുതരമായ കിഡ്നി രോഗം മാറിയതായി അനുഭവസ്ഥരില്‍ നിന്നു അറിഞ്ഞാണ് അദ്ദേഹത്തെ ബന്ധപ്പെട്ടത്. പൊതുപ്രവര്‍ത്തകരായ ബഷീര്‍ കുഞ്ഞത്തൂര്‍, ജയകൃഷ്ണന് ഭാനം എന്നിവരോടൊപ്പമാണ് മാധവന് വൈദ്യര് എത്തിയത്. ഈ ചികിത്സയെങ്കിലും ഫലപ്രദമാകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'. മഅ്ദനി ഫേസ്ബുക്കില്‍ കുറിച്ചു.
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT