Big stories

2019ല്‍ ഇന്ത്യയില്‍ ചുമത്തിയത് 93 രാജ്യദ്രോഹക്കേസുകള്‍

കൂടുതല്‍ കര്‍ണാടകയില്‍-22, അറസ്റ്റ് ചെയ്തത്-96 പേര്‍, കുറ്റപത്രം സമര്‍പ്പിച്ചത്-76 പേര്‍, കോടതി കുറ്റവിമുക്തരാക്കിയത്-9 പേര്‍

2019ല്‍ ഇന്ത്യയില്‍ ചുമത്തിയത് 93 രാജ്യദ്രോഹക്കേസുകള്‍
X

ന്യൂഡല്‍ഹി: ബിജെപി നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് രാജ്യദ്രോഹക്കേസുകള്‍ വ്യാപകമായി ചുമത്തുകയാണെന്ന് കണക്കുകള്‍ പുറത്തുവരുന്നു. 2019ല്‍ മാത്രം ഇന്ത്യയില്‍ 93 രാജ്യദ്രോഹക്കേസുകള്‍ ചുമത്തിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി രാജ്യസഭയില്‍ പറഞ്ഞു. ഇതില്‍ 96 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 76 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 29 പേരെയാണ് വിവിധ കോടതികള്‍ കുറ്റവിമുക്തരാക്കിയത്. ഐപിസിയുടെ സെക്ഷന്‍ 124 എ(രാജ്യദ്രോഹ നിയമം) ചുമത്തപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. 2014ല്‍ 47, 2015-30, 2016-35, 2017-51, 2018-70 എന്നിങ്ങനെയാണ് രാജ്യത്ത് രാജ്യദ്രോഹക്കേസുകള്‍ ചുമത്തിയിരുന്നത്.

ബിജെപി ഭരിക്കുന്ന കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ രാജ്യദ്രോഹക്കേസുകള്‍ രജിസ്റ്റര്‍-22. ഇവിടെ 18 പേരാണ് അറസ്റ്റിലായതെന്നും ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ അദ്ദേഹം പറഞ്ഞു. അസമില്‍ 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 23 പേരെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരില്‍ 11 രാജ്യദ്രോഹ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 16 പേരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ 10 രാജ്യദ്രോഹ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോല്‍ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യദ്രോഹ നിയമം (ഐപിസിയുടെ സെക്ഷന്‍ 124 എ) ശക്തിപ്പെടുത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 'നിയമ ഭേദഗതി നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ് എന്നായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ മറുപടി.

96 arrests in 93 sedition cases in 2019: Govt

Next Story

RELATED STORIES

Share it