വിശാഖപട്ടണത്ത് വിഷവാതകം ചോര്‍ന്ന് രണ്ടുമരണം
സെയിനര്‍ ലൈഫ് സയന്‍സ് എന്ന മരുന്ന് കമ്പനിയിലാണ് അപകടം നടന്നത്. ബെന്‍സിമിഡാസോള്‍ എന്ന വാതകമാണ് ചോര്‍ന്നത്.

വിശാഖപട്ടണം: വിശാഖപട്ടണം വ്യവസായശാലയില്‍ വിഷവാതകം ചോര്‍ന്ന് രണ്ടുമരണം. ഫാക്ടറിയിലെ ജോലിക്കാരായ രണ്ടുപേരാണ് മരിച്ചത്. നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
സെയിനര്‍ ലൈഫ് സയന്‍സ് എന്ന മരുന്ന് കമ്പനിയിലാണ് അപകടം നടന്നത്. ബെന്‍സിമിഡാസോള്‍ എന്ന വാതകമാണ് ചോര്‍ന്നത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് വാതക ചോര്‍ച്ച. കമ്പനി ഉടന്‍ അടച്ച് പൂട്ടി.
ആശുപത്രിയില്‍ ചികില്‍സയിലുള്ള നാല് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഗജുവാക്ക സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ചികില്‍സയിലുള്ളത്. നരേന്ദ്ര, ഗൗരി ശങ്കര്‍ എന്നിവരാണ് മരിച്ചത്. ഇതില്‍ നരേന്ദ്രക്കായായിരുന്നു കമ്പനിയിലെ ഷിഫ്റ്റ് ഇന്‍ ചാര്‍ജ്.
വിഷ വാതകം പുറത്തേക്ക് വ്യാപിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ 30 തൊഴിലാളികളാണ് ഫാക്ടറിയിലുണ്ടായിരുന്നത്. സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് കമ്പനിയുടെ അറിയിപ്പ്. സംഭവത്തെക്കുറിച്ചു അന്വേഷിക്കാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉത്തരവിട്ടു.
RELATED STORIES
ജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്എസ്എസ് നേതാവിന്റെ പരാതി അതേപടി...
26 May 2022 10:28 AM GMTമരുന്നും ചികില്സയും ലഭ്യമാക്കുക: ജി എന് സായിബാബ നാഗ്പൂര് ജയിലില്...
26 May 2022 10:18 AM GMTപാകിസ്താന് മുന് പ്രധാനമന്ത്രി ഇമ്രാന്ഖാന്റെ പ്രതിഷേധ മാര്ച്ച് ഇസ്...
26 May 2022 5:10 AM GMT'പൂഞ്ഞാര് പുലി' ഒടുവില് എലിയായി അഴിക്കുള്ളില്
26 May 2022 3:47 AM GMTമതവിദ്വേഷ പരാമര്ശം: പി സി ജോര്ജ്ജ് പോലിസ് കസ്റ്റഡിയില്
25 May 2022 11:34 AM GMTതിരുവനന്തപുരം വിദ്വേഷ പ്രസംഗം;പി സി ജോര്ജിന്റെ ജാമ്യം റദ്ദാക്കി
25 May 2022 9:34 AM GMT