Big stories

ഗുജറാത്തില്‍ 33 പേരെ ചുട്ടുകൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട 14 പേര്‍ക്ക് ജാമ്യം

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ബിആര്‍ ഗവായി, സൂര്യകാന്ത് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

ഗുജറാത്തില്‍ 33 പേരെ ചുട്ടുകൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട 14 പേര്‍ക്ക് ജാമ്യം
X

ന്യൂഡല്‍ഹി:2002ലെ ഗുജറാത്ത് കലാപത്തിനിടെ സര്‍ദാര്‍പുരയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 33 പേരെ ചുട്ടുകൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട 14 പേര്‍ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. പ്രതികള്‍ ഗുജറാത്തില്‍ പ്രവേശിക്കരുത് എന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ സാമൂഹ്യ സേവനങ്ങളില്‍ ഏര്‍പ്പെടണമെന്നും നിര്‍ദ്ദേശമുണ്ട്. ഗുജറാത്ത് കലാപത്തിനിടെയുണ്ടായ സര്‍ദാര്‍പുര കൂട്ടക്കൊല കേസിലെ പ്രതികള്‍ക്കാണ് സുപ്രിം കോടതി ജാമ്യം നല്‍കിയത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ബിആര്‍ ഗവായി, സൂര്യകാന്ത് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

ഇവരുടെ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പ്രത്യേക വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്. ഈ വിധി പിന്നീട് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരേ പ്രതികള്‍ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു. കുറ്റവാളികളായ 14 പേരെ രണ്ടു സംഘങ്ങളാക്കി ഇന്‍ഡോറിലേക്കും ജബല്‍പുരിലേക്കും അയയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അവിടെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ ഇവര്‍ റിപോര്‍ട്ട് ചെയ്യണം. ഇവര്‍ക്കു തൊഴില്‍ കണ്ടെത്താനാവുമോയെന്ന് പരിശോധിക്കാന്‍ ഭോപ്പാല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു.

ആഴ്ചയില്‍ ആറു മണിക്കൂര്‍ സാമൂഹ്യ സേവനം നടത്തണമെന്ന് ജാമ്യവ്യവസ്ഥയായി കോടതി നിര്‍ദേശിച്ചു. മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സെമിനാറുകളിലോ കോഴ്‌സുകളിലോ പങ്കെടുക്കാനും നിര്‍ദേശമുണ്ട്. വടക്കന്‍ ഗുജറാത്തിലെ ഗ്രാമത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 33 പേരെ 2002 മാര്‍ച്ചില്‍ ജീവനോടെ തീ വച്ച് കൊന്ന സംഭവമാണ് സര്‍ദാപുര കൂട്ടക്കൊല. പ്രതികള്‍ ആഴ്ചയില്‍ ആറ് മണിക്കൂര്‍ വീതം സാമൂഹ്യ സേവനത്തിലേര്‍പ്പെടണമെന്നും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കോഴ്‌സുകളിലും സെമിനാറുകളിലും പങ്കെടുക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശം. 31 പേരെയാണ് സര്‍ദാര്‍പുര കൂട്ടക്കൊലയില്‍ വിചാരണക്കോടതി ശിക്ഷിച്ചത്. ഇവരില്‍ 14 പേരെ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.

Next Story

RELATED STORIES

Share it