വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും വാഹനാപകടത്തില്‍പ്പെട്ടു; മകള്‍ മരിച്ചുതിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ രണ്ടരവയസ്സുകാരി മകള്‍ തേജസ്വി മരിച്ചു. ബാലഭാസ്‌കറും ഭാര്യയും അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. തൃശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിവരവേ പള്ളിപ്പുറത്ത് നിയന്ത്രണം വിട്ട ഇന്നോവ മരത്തിലിടിക്കുകയായിരുന്നു. പുലര്‍ച്ചെ 4.30ഓടെയാണ് അപകടം.

െ്രെഡവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പൊലിസ് നിഗമനം. അപകടത്തില്‍ വാഹനത്തിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയും രണ്ട് വയസുകാരിയായ മകളും െ്രെഡവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഹൈവേ പൊലിസെത്തി ഇവരെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഇരുവരും ഇപ്പോള്‍ വെന്റിലേറ്ററിലാണ്. ബാലഭാസ്‌കറിന്റെ നട്ടെല്ലിന് ഗുരുതരമായ പരിക്കുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. വാഹനം ഓടിച്ചിരുന്ന െ്രെഡവര്‍ അര്‍ജുന്റെ രണ്ട് കാലുകളും അപകടത്തില്‍ ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലാണ്. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

അപകടം നടക്കുമ്പോള്‍ വാഹനത്തിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മടിയില്‍ കിടന്നുറങ്ങുകയായിരുന്നു മകള്‍ തേജസ്വി ബാല. ലക്ഷ്മി പിറകിലെ സീറ്റിലായിരുന്നു. കല്യാണം കഴിഞ്ഞ് 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്‌കര്‍-ലക്ഷമി ദമ്പതികള്‍ക്ക് ഒരു മകള്‍ ജനിച്ചത്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top