Cricket

ഉദിച്ചുയര്‍ന്ന് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; ഇത്തവണ വീഴ്ത്തിയത് അഞ്ച് വിക്കറ്റ്

ഉദിച്ചുയര്‍ന്ന് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍; ഇത്തവണ വീഴ്ത്തിയത് അഞ്ച് വിക്കറ്റ്
X

ന്യൂഡല്‍ഹി: ബാറ്റിങ്ങില്‍ തിളങ്ങിനില്‍ക്കുന്ന അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ബൗളിങ്ങിലും തന്റെ പാടവം തെളിയിച്ചിരിക്കുകയാണ്. ഇടംകൈയന്‍ ഫാസ്റ്റ് ബോളറായ താരത്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തില്‍ മുംബൈ ഗുജറാത്തിനെതിരെ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ശനിയാഴ്ച നടന്ന വിനു മങ്കദ് ട്രോഫി മല്‍സരത്തിലാണ് അര്‍ജുന്റെ മിന്നുന്ന പ്രകടനം. ഗുജറാത്തിന്റെ അഞ്ച് വിക്കറ്റെടുത്തപ്പോള്‍ വഴങ്ങിയത് വെറും 30റണ്‍സ്.
താരത്തിന്റെ ബൗളിങ് മികവില്‍ ആകെ 142 റണ്‍സെടുക്കാനേ ഗുജറാത്തിന് കഴിഞ്ഞുള്ളൂ. ഗുജറാത്തിന്റെ വര്‍ധ്മാന്‍ ദത്തേഷ് (0),പ്രിയേഷ് (1),എല്‍ എം കൊച്ചാര്‍ (8),ജയ്മീത് പട്ടേല്‍ (26),ധ്രുവങ് പട്ടേല്‍(6) എന്നിവരെയാണ് അര്‍ജുന്‍ പുറത്താക്കിയത്. മുമ്പ് കൊളംബോയില്‍ നടന്ന അണ്ടര്‍ 19 ക്രിക്കറ്റില്‍ ശ്രീലങ്കക്കെതിരെ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ മികച്ച ബാറ്റിങ് പുറത്തെടുത്തിരുന്നു. ബാറ്റിങ്ങിലൂടെയും ബോളിങ്ങിലൂടെയും അര്‍ജുന്‍ തന്റേതായ സ്ഥാനം ക്രിക്കറ്റില്‍ ഉറപ്പിച്ചുവരികയാണ്.
Next Story

RELATED STORIES

Share it