ആരോഗ്യമന്ത്രിക്കെതിരേ ഫേസ് ബുക്കിലൂടെ അധിക്ഷേപം; യുവാവ് അറസ്റ്റില്‍

Update: 2020-03-16 04:37 GMT

പാണ്ടിക്കാട്: ഫേസ്ബുക്കിലൂടെ ആരോഗ്യ മന്ത്രി കെ കെ ശൈലജയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിനു യുവാവിനെ അറസ്റ്റ് ചെയ്തു. മണ്ണാര്‍മല ഈസ്റ്റ് സ്വദേശി കൈപ്പള്ളി അന്‍ഷാദിനെയാണ് മേലാറ്റൂര്‍ എസ് ഐ അറസ്റ്റ് ചെയ്തത്. അന്‍ഷാദ് മലബാറി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മോശം പരാമര്‍ശം നടത്തിയത്. മറ്റൊരു പോസ്റ്റില്‍ വന്ന കമന്റുകളുടെ ഭാഗമായാണ് മന്ത്രിക്കെതിരേ സഭ്യേതര പരാമര്‍ശം നടത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പോലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. നിരവധി പേര്‍ യുവാവിനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ തന്നെ പ്രതികരിച്ചതോടെ കമ്മന്റ് നീക്കം ചെയ്യുകയും സംഭവത്തില്‍ മാപ്പപേക്ഷിച്ച് പുതിയ കുറിപ്പ് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.




Tags:    

Similar News