വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം: സി ബി ഐ അന്വേഷണം വേണമെന്ന ഹരജി ഹൈക്കോടതി തള്ളി

കേസില്‍ വിചാരണ പൂര്‍ത്തിയായി കോടതി വിധി പുറപ്പെടുവിച്ചതാണ്.ഈ വിധി റദ്ദാക്കാതെ കേസില്‍ നിയപരമായി പുനരന്വേഷണത്തിന് സാധ്യതയില്ലെന്നും സിബിഐ അഭിഭാഷകര്‍ പറഞ്ഞു.കേസില്‍ അപ്പീല്‍ പോകാനുളള നിയമ സാധുത സര്‍ക്കാരിനും ഇരകള്‍ക്കുമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.സംസ്ഥാന സര്‍ക്കാരിനോ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കോ കേസില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പിലൂമായി കോടതിയെ സമീപിക്കാനുള്ള നിയമപരമായ അവകാശം ഉണ്ടെന്നും കോടതി പറഞ്ഞു. കേസില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടും ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു

Update: 2019-11-01 09:53 GMT

കൊച്ചി വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം സിബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജി ഹൈക്കോടതി തള്ളി. തൃശുരിലെ മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം ആണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.നിലവിലെ സാഹചര്യത്തില്‍ കേസില്‍ സി ബി ഐ അന്വേഷണം സാധ്യമല്ലെന്ന നിലപാടാണ് സിബി ഐക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ സ്വീകരിച്ചത്.കേസില്‍ വിചാരണ പൂര്‍ത്തിയായി കോടതി വിധി പുറപ്പെടുവിച്ചതാണ്.ഈ വിധി റദ്ദാക്കാതെ കേസില്‍ നിയപരമായി പുനരന്വേഷണത്തിന് സാധ്യതയില്ലെന്നും സിബിഐ അഭിഭാഷകര്‍ പറഞ്ഞു.

കേസില്‍ അപ്പീല്‍ പോകാനുളള നിയമ സാധുത സര്‍ക്കാരിനും ഇരകള്‍ക്കുമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.സംസ്ഥാന സര്‍ക്കാരിനോ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കോ കേസില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പിലൂമായി കോടതിയെ സമീപിക്കാനുള്ള നിയമപരമായ അവകാശം ഉണ്ടെന്നും കോടതി പറഞ്ഞു. കേസില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടും ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് സിബി ഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളിയത്.പെണ്‍കുട്ടികളുടെ മരണത്തിലെ കൊലപാതക സാധ്യത പരിശോധിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അന്വേഷണ സംഘം പരിഗണിച്ചില്ലന്നും പ്രോസിക്യൂഷന്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News