വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ; എറണാകുളത്ത് കൂട്ടമായി തലമുണ്ഡനം ചെയ്ത് പ്രതിഷേധം

ഭാരതീയ പട്ടിക ജനസമാജം(ബിപിജെഎസ്) പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു കലക്ട്രേറ്റ് കവാടത്തില്‍ ഐക്യദാര്‍ഢ്യ സമരം സംഘടിപ്പിച്ചത്. പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പെണ്‍കുട്ടികളുടെ അമ്മ നേരത്തെ തലമുണ്ഡനം ചെയ്തിതിരുന്നു

Update: 2021-03-05 04:39 GMT

കൊച്ചി: വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണയുമായി കൂട്ടമായി തലമുണ്ഡനം ചെയ്ത് കലക്ട്രേറ്റ് പടിക്കല്‍ പ്രതിഷേധം സമരം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് നീതി തേടി സമരം ചെയ്യുന്ന അമ്മയ്ക്ക് പിന്തുണയുമായി സമരവേദിയില്‍ എത്തി തലമുണ്ഡം ചെയ്തത്. യുവതികളും കുട്ടികളും ശിരസ് നമിച്ച് തലമുണ്ഡനം ചെയ്യാന്‍ തുടങ്ങിയതോടെ സമരവേദിയില്‍ പലരും കരഞ്ഞു.ഭാരതീയ പട്ടിക ജനസമാജം(ബിപിജെഎസ്) പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു കലക്ട്രേറ്റ് കവാടത്തില്‍ ഐക്യദാര്‍ഢ്യ സമരം സംഘടിപ്പിച്ചത്.

പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പെണ്‍കുട്ടികളുടെ അമ്മ നേരത്തെ തലമുണ്ഡനം ചെയ്തിതിരുന്നു. മക്കളുടെ മരണത്തില്‍ നീതി തേടിയുള്ള സമര പോരാട്ടത്തിന് പിന്തുണയര്‍പ്പിച്ചവരില്‍ ഏറെയും സ്ത്രീകളായിരുന്നു. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ എസ് ഐയെയും ഡിവൈഎസ്പിയെയും ശിക്ഷിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. പട്ടികജനസമാജം വനിതാ വിഭാഗം ജില്ലാസെക്രട്ടറി രജിത അനിമോന്‍ തലമുണ്ഡനം ചെയ്ത് സമരം ഉദ്ഘാടനം ചെയ്തു.ബിപിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവ് പിണര്‍മുണ്ട, വാളയാര്‍ സമരസമിതി കണ്‍വീനര്‍ വി എം മാര്‍സണ്‍, ഫാ.അഗസ്ത്യന്‍ വട്ടോളി പ്രസംഗിച്ചു.

Tags:    

Similar News