യുപി മോഡല്‍ തട്ടികൊണ്ടു പോവല്‍ കേരളത്തിലും; കുറ്റക്കാരായ പോലിസുകാരെ പിരിച്ചു വിടണം: എസ്ഡിപിഐ

ഇന്നലെ രാത്രി എറണാകുളം ജില്ലയിലെ പനങ്ങാട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് എസ്ഡിപിഐ പ്രവര്‍ത്തകനെയും ഭാര്യയെയും യൂണിഫോം ധരിക്കാത്ത ചിലര്‍ ചെറിയ കുട്ടികളുടെ മുന്നില്‍ നിന്ന് ജീപ്പില്‍ തട്ടികൊണ്ടു പോയത്.

Update: 2021-03-05 08:35 GMT

കൊച്ചി: ഉത്തര്‍പ്രദേശ് മോഡല്‍ പോലിസ് ഭീകരത കേരളത്തില്‍ അനുവദിക്കില്ലെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി. ഇന്നലെ രാത്രി എറണാകുളം ജില്ലയിലെ പനങ്ങാട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് എസ്ഡിപിഐ പ്രവര്‍ത്തകനെയും ഭാര്യയെയും യൂണിഫോം ധരിക്കാത്ത ചിലര്‍ ചെറിയ കുട്ടികളുടെ മുന്നില്‍ നിന്ന് ജീപ്പില്‍ തട്ടികൊണ്ടു പോയത്.

അടുത്തുള്ള പോലിസ് സ്‌റ്റേഷനിലും മറ്റും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നുള്ള വലിയ അന്വേഷണത്തിന് ശേഷമാണ് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉത്തര്‍പ്രദേശ് മോഡല്‍ തട്ടി കൊണ്ടു പോക്ക് നടത്തിയത് എന്ന് വ്യക്തമായത്. കേരള സര്‍ക്കാറിന്റെ സംഘ് പരിവാറുമായുള്ള ചങ്ങാത്തം മൂലമാണ് യുപി പോലിസിന്റ ബാധ കേരള പോലിസിനേയും ബാധിക്കാന്‍ കാരണം

രാത്രി വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട യാതൊരു നിയമവും പോലിസ് പാലിച്ചിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്തുകയോ കുടുംബത്തെയോ അയല്‍വാസികളെയോ അറിയിക്കുക പോലും ചെയ്തിട്ടില്ലെന്നത് ഗൗരവമായ മനുഷ്യാവകാശ ലംഘനമാണ്. ഇത്തരത്തില്‍ പോലിസ് ഭീകരത കേരളത്തില്‍ അനുവദിക്കില്ലെന്നും ഇതിനെ ജനകീയമായും നിയമരമായും നേരിടുമെന്നും അദ്ദേഹം അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ്, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നിയാസ് നെട്ടൂര്‍ പങ്കെടുത്തു. പോലീസ് ഭീകരതയില്‍ പ്രതിഷേധിച്ചു എസ്ഡിപിഐ പ്രവര്‍ത്തകര്‍ പനങ്ങാട് ജങ്്ഷനില്‍ ഹൈവേ ഉപരോധിച്ചു.

Tags:    

Similar News