പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത ബംഗാള്‍ സ്വദേശികളെ ആക്രമിച്ച സംഭവം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം നടത്തിയത് ആര്‍എസ്എസ്സുകാരാണെന്ന് വ്യാപക പ്രചരണം നടക്കുന്നതിനിടേയാണ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായത്.

Update: 2019-12-29 08:22 GMT

കോഴിക്കോട്: പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സിപിഎം പ്രവര്‍ത്തകരായ ഇല്ലിക്കല്‍ അഭിലാഷ്, മലയില്‍ മനോജ് എന്നിവരാണ് അറസ്റ്റിലായത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ ആക്രമണം നടത്തിയത് ആര്‍എസ്എസ്സുകാരാണെന്ന് വ്യാപക പ്രചരണം നടക്കുന്നതിനിടേയാണ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായത്.

അറസ്റ്റിലായവര്‍ നേരത്തെ മുസ്‌ലിംലീഗുമായുള്ള രാഷ്ട്രീയ സംഘര്‍ഷത്തില്‍ പ്രതികളായവരാണെന്ന് പോലിസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് നാദാപുരം കല്ലാച്ചിയില്‍ മുസ്‌ലിംലീഗ് സംഘടിപ്പിച്ച പൗരത്വ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റത്. മുഖം മൂടി ധരിച്ചെത്തിയ അഞ്ച് പേര്‍ രാത്രി വീട്ടില്‍ കയറി കല്ലും തടിക്കഷ്ണവും കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഇവര്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് ആരോപണം ഉയര്‍ന്നിരുന്നെങ്കിലും സിപിഎം പ്രവര്‍ത്തകരായ രണ്ടുപേരാണ് ഇപ്പോള്‍ പിടിയിലായതെന്ന് പോലിസ് അറയിച്ചു. അറസ്റ്റിലായ ഇല്ലിക്കല്‍ അഭിലാഷ്, മലയില്‍ മനോജ് എന്നിവര്‍ക്കെതിരെ മുസ്‌ലിംലീഗുമായുള്ള രാഷ്ട്രീയ സംഘര്‍ഷത്തില്‍ നേരത്തെ 4 കേസുകളുണ്ട്. മദ്യപിച്ചെത്തിയായിരുന്നു അക്രമമെന്നും സംഘത്തിലുള്ള ബാക്കി മൂന്ന് പേരെ തിരിച്ചറിഞ്ഞെന്നും പോലിസ് അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഭീതിയിലായ ഒരുസംഘം പശ്ചിമ ബംഗാള്‍ സ്വദേശികള്‍ നാട്ടിലേക്ക് തിരികെ പോയിരുന്നു.

Tags:    

Similar News