ചൈനയിലെ വൈഗൂര്‍ ആക്റ്റീവിസ്റ്റിന്റെ മരണം: അന്വേഷണത്തിന് യുഎന്നിനെ സമീപിച്ച് തുര്‍ക്കി സംഘടന

കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ മേഖലയിലെ നിയമവിരുദ്ധ അറസ്റ്റിനെതിരേ ചൈനീസ് സര്‍ക്കാരിന് കത്തെഴുതിയതിനു പിന്നാലെയാണ് വൈഗൂറുകളുടെ മനുഷ്യാവകാശങ്ങള്‍ക്കായി പോരാടുന്ന തുര്‍സന്‍ കലിയുല്ലയെ ചൈനീസ് പോലിസ് കേസെടുത്തത്. ഇദ്ദേഹത്തെ സുരക്ഷാ ക്യാംപില്‍വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഐഎച്ച്എച്ച് ആരോപിച്ചു.

Update: 2020-12-19 16:13 GMT

ആങ്കറ: ചൈനയിലെ പ്രമുഖ വൈഗൂര്‍ ആക്റ്റീവിസ്റ്റിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണത്തിനായി യുഎന്‍ മനുഷ്യാവകാശ സമിതിയെ സമീപിച്ച് തുര്‍ക്കിയിലെ ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫൗണ്ടേഷന്‍ (ഐഎച്ച്എച്ച്). ഇദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും സുരക്ഷയ്ക്കു നടപടി സ്വീകരിക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ മേഖലയിലെ നിയമവിരുദ്ധ അറസ്റ്റിനെതിരേ ചൈനീസ് സര്‍ക്കാരിന് കത്തെഴുതിയതിനു പിന്നാലെയാണ് വൈഗൂറുകളുടെ മനുഷ്യാവകാശങ്ങള്‍ക്കായി പോരാടുന്ന തുര്‍സന്‍ കലിയുല്ലയെ ചൈനീസ് പോലിസ് കേസെടുത്തത്. ഇദ്ദേഹത്തെ സുരക്ഷാ ക്യാംപില്‍വച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഐഎച്ച്എച്ച് ആരോപിച്ചു.

കലിയുല്ലയുടെ മരണം അന്വേഷിക്കുക, മൃതദേഹം കൈമാറുക, ശരിയായ പോസ്റ്റ്‌മോര്‍ട്ടം നടത്തുക, അദ്ദേഹത്തിന്റെ കുടുംബത്തിന് സംരക്ഷണം നല്‍കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് ഐഎച്ച്എച്ച് യുഎന്‍ മനുഷ്യാവകാശ സമിതിയെ സമീപിച്ചത്.

1949ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൈവശപ്പെടുത്തിയ സ്വയം ഭരണ പ്രദേശമായ സിന്‍ജിയാങ് എന്നറിയപ്പെടുന്ന കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ചൈന നടത്തിവരുന്നതെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ ഐഎച്ച്എച്ച് പറഞ്ഞു.

ആസൂത്രിതമായ ഉള്‍ചേര്‍ക്കല്‍, തൊഴില്‍ കയറ്റുമതി പരിപാടികള്‍, നിര്‍ബന്ധിത കുടിയേറ്റം, ജനസംഖ്യാ ആസൂത്രണ നയങ്ങള്‍ തുടങ്ങിയവയിലൂടെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ സിന്‍ജിയാങിലെ ജനസംഖ്യാപരമായ ഘടനയെ മാറ്റിമറിക്കാന്‍ ഭരണകൂടം ശ്രമിക്കുകയാണെന്നും സംഘം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Tags: