വകുപ്പ് മന്ത്രിയുടെ നാട്ടില്‍ ആദിവാസികള്‍ 15 വര്‍ഷമായി പെരുവഴിയില്‍

ആദിവാസി കുടുംബങ്ങള്‍ക്ക് 2004ല്‍ യുഡിഎഫ് സര്‍ക്കാര്‍ പന്നിമടയില്‍ അനുവദിച്ച ഭൂമിയാണിത്. എന്നാല്‍ നാളിതുവരെ ഒരു കുടുംബത്തിന് പോലും അനുവദിച്ച ഭൂമി എവിടെയാണെന്നുപോലും അറിയില്ല.

Update: 2019-11-19 09:57 GMT

പാലക്കാട്: വകുപ്പ് മന്ത്രിയുടെ നാട്ടില്‍ ആദിവാസികള്‍ പെരുവഴിയില്‍. സര്‍ക്കാര്‍ അനുവദിച്ച സ്ഥലം അളന്നു നല്‍കാത്തതോടെ, തലചായ്ക്കാന്‍ ഇടമില്ലാതെ ദുരിതത്തിലാണ് മലമ്പുഴയിലെ ഒമ്പത് ആദിവാസി കുടുംബങ്ങള്‍. രേഖകളില്‍ 50 സെന്റ് ഭൂമിയുടെ ഉടമസ്ഥരാണെങ്കിലും പുറമ്പോക്കിലാണ് ഇവര്‍ 15 വര്‍ഷമായി താമസിക്കുന്നത്.

മലമ്പുഴ ആനക്കല്ലിലും എലാക്കിലുമുളള ആദിവാസി കുടുംബങ്ങള്‍ക്ക് 2004ല്‍ യുഡിഎഫ് സര്‍ക്കാര്‍ പന്നിമടയില്‍ അനുവദിച്ച ഭൂമിയാണിത്. ഓരോ കുടുംബത്തിനും 50 സെന്റ് വീതം ഭൂമി. എന്നാല്‍ നാളിതുവരെ ഒരു കുടുംബത്തിന് പോലും അനുവദിച്ച ഭൂമി എവിടെയാണെന്നുപോലും അറിയില്ല. മലമ്പുഴ അണക്കെട്ടിനോട് ചേര്‍ന്നുളള പുറമ്പോക്കിലാണ് ഇപ്പോഴും ഇവര്‍ താമസിക്കുന്നത്.

ട്രൈബല്‍ റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അലംഭാവം കാരണമാണ് ഒന്നുംനടക്കാത്തതെന്നാണിവരുടെ ആരോപണം. ജില്ലക്കാരനായ വകുപ്പുമന്ത്രിക്ക് പരാതിനല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ഭൂമി അളന്നു നല്‍കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് അനന്തമായി നീണ്ടുപോകുന്നതെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസറുടെ വിശദീകരണം. 

Similar News