മദ്രാസ് സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർഥികളെ അറസ്റ്റ് ചെയ്തു

മദ്രാസ് സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ കമല്‍ ഹാസനെ പോലിസ് തടഞ്ഞിരുന്നു.

Update: 2019-12-18 18:23 GMT

ചെന്നൈ: പൗരത്വ നിയമ ഭേദഗതി പിൻവലിക്കും വരെ മദ്രാസ് സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിവന്ന അനിശ്ചിതകാല സമരം ചെയ്ത വിദ്യാർഥികളെ അറസ്റ്റ് ചെയ്തു . ഇന്ന് രാത്രി 11.30 ഓടെയാണ് സർവകലാശാലകാകകത്ത് പോലിസ് എത്തി വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കിയത്.

സമരം അവസാനിപ്പിച്ച് വിദ്യാർഥികൾ ഹോസ്റ്റൽ വിട്ടുപോകണമെന്ന് രജിസ്ട്രാർ ഉത്തരവിട്ടെങ്കിലും വിദ്യാർഥികൾ ഇതിന് തയ്യാറാകാതെ സർവകലാശാലയുടെ ഉള്ളിൽ പ്രതിഷേധസമരം തുടരുകയായിരുന്നു. ക്ലാസുകൾ ബഹിഷ്കരിച്ചാണ് മദ്രാസ് സർവകലാശാലയിൽ സമരം തുടങ്ങിയത്. പൗരത്വ നിയമഭേദഗതിക്ക് എതിരേ പ്രതിഷേധിച്ച ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് പിന്തുണയർപ്പിച്ചായിരുന്നു സമരം.

മദ്രാസ് സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ കമല്‍ ഹാസനെ പോലിസ് തടഞ്ഞിരുന്നു. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കാംപസിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് കമലഹാസനെ തടഞ്ഞതെന്നായിരുന്നു വിശദീകരണം. വിദ്യാര്‍ഥി പ്രക്ഷോഭത്തിന് കമല്‍ ഹാസൻ പിന്തുണ പ്രഖ്യാപിച്ചെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.

ചൊവ്വാഴ്ച പോലിസ് പിടികൂടിയ രണ്ട് വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നും പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബീച്ച് റോഡ് വഴി സര്‍വകലാശാലയിലേക്ക് എണ്‍പതോളം വിദ്യാര്‍ഥികള്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇവരില്‍ രണ്ടുപേരെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നാണ് കാംപസിൽ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായത്. 

Tags:    

Similar News