പൗരത്വത്തിനെതിരേ വിദ്യാര്‍ത്ഥി പ്രക്ഷോഭം: പുതിയ കേസില്‍ മൂന്ന് ജാമിഅ വിദ്യാര്‍ത്ഥികളും

കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് ബിജെപിയുടെ വാദം. പുതിയ നിയമ ഭേദഗതി രാജ്യത്തിന്റെ ഭരണഘടനയെ തള്ളിക്കളയുന്നതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

Update: 2019-12-18 00:46 GMT
ന്യൂഡല്‍ഹി: ഞായറാഴ്ച നടന്ന പ്രതിഷേധറാലിക്കെതിരേ ചുമത്തിയ കേസിന്റെ പ്രഥമവിവര റിപോര്‍ട്ടില്‍ മൂന്ന് ജാമിയ വിദ്യാര്‍ത്ഥികളുടെ പേരും ഉള്‍പ്പെട്ടതായി ദേശിയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധറാലിക്കെതിരേയാണ് പോലിസ് കേസ് എടുത്തിട്ടുള്ളത്. ജാമിയയില്‍ സമരം നടത്തിയതിനും അക്രമങ്ങള്‍ അഴിച്ചുവിട്ടുവെന്നും ആരോപിച്ച് പത്ത് പേരെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അവരെല്ലാം ഇപ്പോള്‍ റിമാന്റിലാണ്. എന്നാല്‍ ആ ലിസ്റ്റില്‍ ജാമിഅ മില്ലിയ്യയിലെ കുട്ടികളുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല.

ലഭ്യമായ വിവരമനുസരിച്ച് ആം ആദ്മി പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി സംഘടന(സിവൈഎസ്എസ്)യുടെ കാസിം ഉസ്മാനി, ഇടത് സംഘടനയില്‍പെട്ട(എഐഎസ്എ)ചന്ദ്രകുമാര്‍, എസ്‌ഐഒയിലെ അസിഫ് തന്‍ഹ എന്നിവരാണ് പോലിസിന്റെ പ്രതിപ്പട്ടികയിലുള്ളത്. മൂന്നുപേരും ജാമിഅയിലെ വിദ്യാര്‍ത്ഥികളാണ്. ആ ലിസ്റ്റില്‍ ഒരു കോണ്‍ഗ്രസ് നേതാവ് ആസിഫ് ഖാനും മൂന്ന് പ്രാദേശിക പാര്‍ട്ടിപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് ബിജെപിയുടെ വാദം. പുതിയ നിയമ ഭേദഗതി രാജ്യത്തിന്റെ ഭരണഘടനയെ തള്ളിക്കളയുന്നതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

തിങ്കളാഴ്ച നടന്ന പ്രക്ഷോഭം സംഘര്‍ഷഭരിതമായിരുന്നു. ഒരു ഘട്ടത്തില്‍ സമരക്കാര്‍ പോലിസിനു നേരെ കല്ലേറിയുകയും ഏതാനും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.




Tags:    

Similar News