ഹിന്ദുത്വരുടെ ആള്‍ക്കൂട്ടക്കൊല: എസ്ഡിപിഐ ജാര്‍ഖണ്ഡ് ഭവനിലേക്ക് മാര്‍ച്ച് നടത്തി

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് ആവശ്യപ്പെട്ടു.

Update: 2019-06-26 15:36 GMT

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ തബ്‌രീസ് അന്‍സാരിയെന്ന ചെറുപ്പക്കാരന്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായി പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ജാര്‍ഖണ്ഡ് ഭവനിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് ആവശ്യപ്പെട്ടു. വ്യാജ ആരോപണം ഉന്നയിച്ച് ഏഴ് മണിക്കൂറോളം മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് തബ്‌രീസ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.



ക്രൂരവും മനുഷ്യത്വരഹിതവുമായ ആക്രമണമാണ് തബ്‌രീസിനെതിരേ നടന്നതെന്ന് എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്‌ലീം റഹ്മാനി അഭിപ്രായപ്പെട്ടു. മോദി വീണ്ടും അധികാരത്തിലേറിയതോടെ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. പോലിസ് കസ്റ്റഡിലിയിലാണ് തബ്‌രീസ് മരിച്ചത്. രാജ്യത്തുടനീളം ആവര്‍ത്തിക്കുന്ന ഇത്തരം സംഭവങ്ങളില്‍ വേദനിക്കുന്നവര്‍ ഇതിനെതിരേ ശബ്ദിക്കാന്‍ തയ്യാറാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വീട്ടിനുള്ളിലെ സുഖമാസ്വദിച്ച് സോഷ്യല്‍ മീഡിയയില്‍ രോഷം തീര്‍ക്കേണ്ട കാലം അവസാനിച്ചുവെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരേ ജനകീയ പ്രതിരോധം തീര്‍ക്കണമെന്നും പോപുലര്‍ ഫ്രണ്ട് ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് പര്‍വേസ് അഹ്മദ് പറഞ്ഞു. പേരു ചോദിച്ച ശേഷം ജയ്ശ്രീറാം എന്ന് വിളിപ്പിച്ചാണ് തബ്‌രീസിനെ മര്‍ദിച്ചത്. പോപുലര്‍ ഫ്രണ്ട് ഡല്‍ഹി സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഇല്യാസ് സംസാരിച്ചു. തബ്‌രീസിന്റെ കുടുംബത്തോടൊപ്പം എസ്ഡിപിഐ ശക്തമായി നിലകൊള്ളുമെന്നും നേതാക്കള്‍ വ്യക്തമാക്കി.  

Tags:    

Similar News