നിരപരാധികള്‍ക്കെതിരേ പോലിസിന്റെ അന്യായ വേട്ട; എസ്ഡിപിഐ പാലക്കാട് എസ്പി ഓഫിസ് മാര്‍ച്ച് നാളെ

നിരപരാധികളെ അന്യായമായി അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്ന പോലിസ് നടപടി അവസാനിപ്പിക്കുക, സുബൈര്‍ വധക്കേസില്‍ ആര്‍എസ്എസ്സും പോലിസും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക, സുബൈര്‍ വധക്കേസില്‍ വാഹനവും ആയുധവും കൊടുത്ത പ്രതികളെ അറസ്റ്റ് ചെയ്യുക, എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ ആര്‍എസ്എസ് ക്രിമിനലുകളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.

Update: 2022-05-30 11:30 GMT

പാലക്കാട്: നിപരാധികള്‍ക്കെതിരായ പോലിസിന്റെ അന്യായ വേട്ട  അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പാലക്കാട് എസ്പി ഓഫിസിലേക്ക് നാളെ മാര്‍ച്ച് നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിരപരാധികളെ അന്യായമായി അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്ന പോലിസ് നടപടി അവസാനിപ്പിക്കുക, സുബൈര്‍ വധക്കേസില്‍ ആര്‍എസ്എസ്സും പോലിസും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക, സുബൈര്‍ വധക്കേസില്‍ വാഹനവും ആയുധവും കൊടുത്ത പ്രതികളെ അറസ്റ്റ് ചെയ്യുക, എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ ആര്‍എസ്എസ് ക്രിമിനലുകളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.

രാവിലെ 10.30 ന് ശകുന്തള ജങ്ഷനില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഇല്‍, സംസ്ഥാന സമിതിയംഗം എസ് പി അമീറലി, ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം, ജില്ലാ ജനറല്‍ സെക്രട്ടറി കെ ടി അലവി എന്നിവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്യും.

ജില്ലാ സെക്രട്ടറി കെ ടി അലവി, പാലക്കാട് മണ്ഡലം പ്രസിഡണ്ട് ഇല്യാസ് പാലക്കാട് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: