സർക്കാർ ദുരിതാശ്വാസ ക്യാംപ് സേവാഭാരതി ക്യാംപാക്കി സംഘപരിവാർ നുണപ്രചാരണം

ഗായത്രി ഗിരീഷ് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നാണ് വ്യാജ പ്രചാരണം നടത്തിയത്. വിഷയം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയും നുണപ്രചാരണം പൊളിഞ്ഞതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

Update: 2019-08-12 12:15 GMT

കണ്ണൂർ: സംസ്ഥാനത്ത് മഴക്കെടുതിയിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോഴും നുണപ്രചാരണം നടത്തി സ്ഥിരം പല്ലവിയുമായി സംഘപരിവാർ. പയ്യന്നൂർ കടന്നപ്പളിയിൽ സർക്കാർ ഒരുക്കിയ ദുരിതാശ്വാസ ക്യാംപാണ് സേവാഭാരതി നടത്തുന്ന ക്യാംപെന്ന രീതിയിൽ സംഘപരിവാർ സമൂഹ്യ മാധ്യമങ്ങളിൽ നുണപ്രചാരണം നടത്തുന്നത്.


ഗായത്രി ഗിരീഷ് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നാണ് വ്യാജ പ്രചാരണം നടത്തിയത്. വിഷയം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയും നുണപ്രചാരണം പൊളിഞ്ഞതോടെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. നാലായിരത്തിലധികം പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന നുണ പ്രചാരണവും ശക്തമായിരുന്നു. ഇതിൻറെ ഭാഗമായി അവശ്യസാധനങ്ങളുടെ സംഭരണ കേന്ദ്രങ്ങളിൽ സഹായമെത്തിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിരുന്നു.  

Tags:    

Similar News