ഇസ്രായേല്‍ വ്യോമാക്രമണം: പടിഞ്ഞാറന്‍ സിറിയയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ഇറാനോട് റഷ്യ

ബുധനാഴ്ച മൂന്ന് റഷ്യന്‍ ഉദ്യോഗസ്ഥരും ഇറാനിയന്‍ ഉദ്യോഗസ്ഥരും തമ്മില്‍ ഹമാ മിലിട്ടറി എയര്‍പോര്‍ട്ടില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഹമയിലേയും തീരദേശ നഗരമായ താര്‍തൂസയിലേയും സൈനിക സ്ഥാനങ്ങളില്‍ നിന്ന് ഇറാനികള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Update: 2022-09-07 18:10 GMT

ദമസ്‌കസ്: അയല്‍രാജ്യമായ ഇസ്രായേലില്‍ നിന്നുള്ള കൂടുതല്‍ വ്യോമാക്രമണം ഒഴിവാക്കാന്‍ പടിഞ്ഞാറന്‍ സിറിയന്‍ പ്രദേശങ്ങളില്‍ നിന്ന് ഇറാന്റെ സൈന്യത്തെയും മിലിഷ്യകളെയും നീക്കം ചെയ്യണമെന്ന് റഷ്യ ആവശ്യപ്പെട്ടതായി റിപോര്‍ട്ട്. ബശ്ശാര്‍ അല്‍ അസദിന്റെ സിറിയന്‍ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ഒരു സ്രോതസ്സിനെ ഉദ്ധരിച്ച് അഷര്‍ഖ് അല്‍ അവ്‌സത് പത്രമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ബുധനാഴ്ച മൂന്ന് റഷ്യന്‍ ഉദ്യോഗസ്ഥരും ഇറാനിയന്‍ ഉദ്യോഗസ്ഥരും തമ്മില്‍ ഹമാ മിലിട്ടറി എയര്‍പോര്‍ട്ടില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഹമയിലേയും തീരദേശ നഗരമായ താര്‍തൂസയിലേയും സൈനിക സ്ഥാനങ്ങളില്‍ നിന്ന് ഇറാനികള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇറാന്റെ സൈനിക സ്ഥാനങ്ങളിലും രാജ്യത്തെ സൈനിക കേന്ദ്രങ്ങളിലും പ്രത്യേകിച്ച് പടിഞ്ഞാറ്, തെക്ക്പടിഞ്ഞാറ് ഭാഗങ്ങളില്‍ ഇസ്രായേല്‍ പതിവായി വ്യോമാക്രമണം നടത്തിവരികയാണ്.

ഇറാന്റെ സ്വാധീനം തടയാനും ഇറാനും അതിന്റെ മിലീഷ്യകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഇറാഖില്‍ നിന്ന് ലെബനന്‍ വരെ നീളുന്ന ഒരു ലാന്‍ഡ് കോറിഡോര്‍ തടയാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആക്രമണമണെന്നാണ് തെല്‍ അവീവ് പറയുന്നത്.

Tags: