വഴിയില്‍ സമരം ചെയ്യുന്നതും ഒരു തരത്തില്‍ തീവ്രവാദമാണെന്ന് ഗവര്‍ണര്‍

Update: 2020-02-21 15:00 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ശാഹീന്‍ ബാഗില്‍ ഉള്‍പ്പെട നടക്കുന്ന സമരങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരുപറ്റം ആളുകള്‍ വഴിയില്‍ കുത്തിയിരുന്ന് സമരം ചെയ്യുന്നതും ഒരു തരത്തില്‍ തീവ്രവാദമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സ്റ്റുഡന്റ് പാര്‍ലമെന്റ് സമ്മേളനത്തില്‍ 'തീവ്രവാദവും നക്‌സല്‍വാദവും: കാരണവും വെല്ലുവിളികളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വന്തം കാഴ്ചപ്പാടിനനുസരിച്ചുള്ള നിയമങ്ങള്‍ പാസാക്കാത്തതിനാണ് സമരം നടത്തുന്നത്. കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസിനിടെയുണ്ടായ കൈയേറ്റശ്രമത്തെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ അഭിപ്രായം പറഞ്ഞതിനു തനിക്കു നേരെ കൈയേറ്റ ശ്രമമുണ്ടായെന്നും ചടങ്ങില്‍ സംസാരിക്കാന്‍ മുന്‍കൂര്‍ അനുമതി നേടാത്തവര്‍ ഒന്നര മണിക്കൂര്‍ പ്രസംഗിച്ചപ്പോള്‍ അവര്‍ തനിക്കു നേരെ ചോദ്യങ്ങളുന്നയിച്ചു. അതിനു മറുപടി പറയേണ്ടത് തന്റെ കടമയായിരുന്നു. അതിനു ശ്രമിച്ചപ്പോള്‍ അവര്‍ തന്നെ കൈയേറ്റം ചെയ്തതോടെ പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു വേദി വിടേണ്ടി വന്നതായും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.




Tags:    

Similar News