പോപുലര്‍ ഫ്രണ്ടിനെതിരായ വേട്ട: ജനാധിപത്യാവകാശങ്ങളെ ഇല്ലാതാക്കാനുള്ള ഭരണകൂട നീക്കം പ്രതിഷേധാര്‍ഹമെന്ന് ജമാഅത്ത് കൗണ്‍സില്‍

Update: 2022-09-22 11:37 GMT

കോട്ടയം: സംഘപരിവാര്‍ ഭരണകൂടത്തിന് ജനാധിപത്യ മര്യാദകളെയും അവകാശങ്ങളെയും കശാപ്പ് ചെയ്യാനുള്ള ഉപകരണങ്ങളാക്കി സര്‍ക്കാര്‍ ഏജന്‍സികളെ മാറ്റുന്നത് അപലപനീയമാണെന്ന് കേരള മുസ്‌ലിം ജമാ അത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പോപുലര്‍ ഫ്രണ്ടിനെതിരേ എന്‍ഐഎയും ഇഡിയും നടത്തിയ റെയ്ഡും നേതാക്കന്മാരെ അറസ്റ്റ് ചെയ്ത നടപടിയുടെയും അടിസ്ഥാനം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം. രാജ്യത്തെ ജനാധിപത്യത്തെ ഇഞ്ചിഞ്ചായി സംഘപരിവാര്‍ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്നും ഭരണഘടനയിലും ഭരണഘടന മൂല്യങ്ങളും വിശ്വസിക്കുന്ന ഏതൊരാള്‍ക്കും ഇന്ത്യയില്‍ ഇടമുണ്ടെന്നിരിക്കെ വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളെയും നേതാക്കന്മാരെയും ഉള്‍പ്പെടെ റെയ്ഡിലൂടെയും അറസ്റ്റിലൂടെയും എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താം എന്നുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പൊതുജന പ്രക്ഷോഭം നടത്തുവാനും വിചാരധാര നടപ്പില്‍ വരുത്താതിരിക്കുവാനും ജനാധിപത്യവും ഭരണഘടനയും മൂല്യങ്ങളും നിലനിര്‍ത്തുവാനും രാജ്യത്തെ മതേതര ജനാധിപത്യ ശക്തികള്‍ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Tags:    

Similar News