രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ അഞ്ജലി അശോക്, ആദിത്യ സതീന്ദ്രന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Update: 2019-10-26 16:32 GMT

കണ്ണൂര്‍: കണ്ണൂര്‍ ചക്കരക്കല്ലില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ അഞ്ജലി അശോക്, ആദിത്യ സതീന്ദ്രന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. മൃതദേഹം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ചക്കരക്കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags:    

Similar News