സ്വര്‍ണക്കടത്ത് കേസ്: മാധ്യമങ്ങള്‍ക്കെതിരേ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

സ്വര്‍ണക്കടത്തു കേസുമായി തന്നെ ബന്ധിപ്പിക്കാന്‍ എത്ര അധ്വാനിച്ചാലും നടക്കില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. താന്‍ മുഖ്യമന്ത്രി കസേര ഒഴിയണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. അതിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-08-07 14:40 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്തു കേസുമായി തന്നെ ബന്ധിപ്പിക്കാന്‍ എത്ര അധ്വാനിച്ചാലും നടക്കില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. താന്‍ മുഖ്യമന്ത്രി കസേര ഒഴിയണമെന്നാണ് ചിലര്‍ ആഗ്രഹിക്കുന്നത്. അതിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക രീതിയില്‍ വ്യാഖ്യാനിച്ച് നാടിന്റെ ബോധം മാറ്റി ഉപചാപക സംഘത്തിന്റെ വക്താക്കളായി മാധ്യമങ്ങള്‍ മാറുകയാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് പറയുന്നത്. എന്തും വിളിച്ചുപറയാമെന്നും ഏത് നിന്ദ്യമായ നിലയും സ്വീകരിക്കാമെന്നും കരുതരുത്. കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി കാര്യങ്ങള്‍ വരട്ടെ.

കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ സ്വഭാവികമായി പുറത്തുവരും. ആരുടെയൊക്കെ നെഞ്ചിടിപ്പ് കൂടുന്നുവെന്ന് അപ്പോള്‍ കാണാം. താന്‍ വെള്ളം കുടിക്കേണ്ടിവരുമെന്നാണ് കരുതന്നതെങ്കില്‍ അത് മനസില്‍ വച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    

Similar News