പാലക്കാട് പതിനൊന്നുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വടക്കഞ്ചേരി കൂട്ടപ്പുര പാടത്ത് വീട്ടില്‍ അജീഷിനെ (29) ആണ് വടക്കഞ്ചേരി സിഐ എം മഹേന്ദ്രസിംഹന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

Update: 2021-08-26 14:37 GMT

വടക്കഞ്ചേരി: പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വടക്കഞ്ചേരി കൂട്ടപ്പുര പാടത്ത് വീട്ടില്‍ അജീഷിനെ (29) ആണ് വടക്കഞ്ചേരി സിഐ എം മഹേന്ദ്രസിംഹന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. ആറാം ക്ലാസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണു പ്രതി അറസ്റ്റിലായത്.

പോക്‌സോ നിയമ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags: