ഇന്ത്യാ-പാക് സമാധാന ശ്രമം: ഇമ്രാന്‍ ഖാന്‍ മോദിക്ക് വീണ്ടും കത്ത് അയച്ചു

ഈ മാസം 13ന് തുടങ്ങുന്ന ഷാങ്ഹായ സഹകരണ ഉച്ചകോടിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കൂടിക്കാഴ്ച നടത്തില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കിര്‍ഗിസ്ഥാനില്‍ ജൂണ്‍ 13 മുതല്‍ 14 വരെയാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടി.

Update: 2019-06-07 17:35 GMT

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് സമാധാന ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വീണ്ടും കത്തയച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. കശ്മീര്‍ വിഷയവും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ കത്ത്.

ഈ മാസം 13ന് തുടങ്ങുന്ന ഷാങ്ഹായ സഹകരണ ഉച്ചകോടിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കൂടിക്കാഴ്ച നടത്തില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കിര്‍ഗിസ്ഥാനില്‍ ജൂണ്‍ 13 മുതല്‍ 14 വരെയാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടി. പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റ് ആദ്യം പങ്കെടുക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയാണിത്.

നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഫൈസല്‍ ഇന്ത്യയും പാകിസ്ഥാനും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ട്വീറ്റ് ചെയ്തിരുന്നു. ''സമാധാനം, വികസനം, സമൃദ്ധി'' എന്നിവ തെക്കേ ഏഷ്യയിലുണ്ടാകാന്‍ ഇന്ത്യയും പാകിസ്ഥാനും ഒന്നിച്ച് നില്‍ക്കേണ്ടതുണ്ടെന്നും ഫൈസല്‍ അന്ന് വ്യക്തമാക്കിയിരുന്നു.


Tags:    

Similar News