കര്‍ഷകരെ കരയിച്ച് ഉള്ളി; ഒരു കിലോയ്ക്ക് 1 രൂപ

മഴക്കാലമായതിനാല്‍ ഉള്ളി നശിക്കുമെന്ന ഭീതിയിലാണ് കുറഞ്ഞ വിലക്ക് വിറ്റൊഴിവാക്കുന്നതെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു.

Update: 2020-08-12 08:36 GMT

മുംബൈ: മുംബൈയിലെ മൊത്ത വിപണിയില്‍ വലിയ ഉള്ളിയുടെ വില താഴ്ന്നു. വലിപ്പം കുറഞ്ഞ ഉള്ളിയുടെ വില വെറും ഒരു രൂപയായി താഴ്ന്നു. ഗുണനിലവാരം കൂടിയ ഉള്ളിക്ക് അഞ്ച് മുതല്‍ 10 രൂപവരെയാണ് വില.

അതേസമയം, ചില്ലറ വിപണിയില്‍ ഉള്ളി വിലയില്‍ വലിയ മാറ്റമില്ലാതെ തുടരുകയാണ്. 20 മുതല്‍ 30 രൂപവരെയാണ് ചില്ലറ വിപണിയിലെ വില. ഉള്ളിവില താഴ്ന്നതോടെ കര്‍ഷകര്‍ ദുരിതത്തിലായി. സീസണിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ വിപണനമെന്ന് വ്യാപാരികള്‍ പറഞ്ഞു.

മഴക്കാലമായതിനാല്‍ ഉള്ളി നശിക്കുമെന്ന ഭീതിയിലാണ് കുറഞ്ഞ വിലക്ക് വിറ്റൊഴിവാക്കുന്നതെന്ന് മൊത്ത വ്യാപാരികള്‍ പറയുന്നു. മാസങ്ങള്‍ക്കു മുമ്പ് ഉള്ളിയുടെ വില കിലോക്ക് 200 രൂപ കടന്നിരുന്നു. ഉല്‍പാദനക്കുറവും കൃഷി നശിച്ചതുമാണ് അന്ന് വില കുത്തനെ ഉയരാന്‍ കാരണം.

ഉള്ളിവില നിയന്ത്രിക്കുന്നതിനായി തുര്‍ക്കിയില്‍ നിന്ന് ഇന്ത്യ ഉള്ളി ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അനുകൂല കാലാവസ്ഥയും ഉല്‍പാദനം വര്‍ധിച്ചതും വില കുറയാന്‍ കാരണമായി. മഴകൂടി ശക്തമായതോടെ ഉള്ളി വില കുത്തനെ കൂടുകയായിരുന്നു. 

Similar News