സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; തിരുവനന്തപുരം സ്വദേശി മരിച്ചത് സ്വകാര്യ ആശുപത്രിയില്‍, ആകെ മരണം 43 ആയി

തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രന്‍ (54) ആണ് മരിച്ചത്.

Update: 2020-07-20 01:05 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രന്‍ (54) ആണ് മരിച്ചത്. കൊവിഡ് ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. തിരുവനന്തപുരം ജില്ലയില്‍ മരണപ്പെടുന്ന ഒമ്പതാമെത്തെ വ്യക്തിയാണ് തിരുവനന്തപുരം ജില്ലയില്‍ മരണപ്പെടുന്ന ഒമ്പതാമെത്തെ വ്യക്തിയാണ് ജയചന്ദ്രന്‍. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങള്‍ 43 ആയി ഉയര്‍ന്നു.

സംസ്ഥാനത്തെ കൊവിഡിന്റെ സാമൂഹിക വ്യാപനം നടന്നതായി സര്‍ക്കാര്‍ ആദ്യം സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. തിരുവനന്തപുരം ജില്ലയില്‍ ആകെ നിലവില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തീരപ്രദേശങ്ങളെ ക്രിട്ടിക്കല്‍ സോണായി കണക്കാക്കി ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Tags: