ബിജെപിയുടെ കള്ളപ്പണം കവര്‍ന്ന സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍

മുഖ്യ പ്രതികളിലൊരാളായ രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയാണ് അറസ്റ്റിലായത്.

Update: 2021-05-20 17:03 GMT

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി എത്തിച്ച ബിജെപിയുടെ കോടികളുടെ കള്ളപ്പണം കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യ പ്രതികളിലൊരാളായ രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയാണ് അറസ്റ്റിലായത്. കവര്‍ച്ചാ പണം ഒളിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. കൊടകര കുഴല്‍പണ കേസിലെ മുഖ്യ പ്രതികളിലൊരാളായ രഞ്ജിത്തിന്റെ തൃശൂര്‍ പുല്ലൂറ്റിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം 14 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. മുഖ്യ പ്രതികളായ രജ്ഞിത്തും മുഹമ്മദ് അലിയും തട്ടിയെടുത്ത പണം നിരവധി പേര്‍ക്ക് വീതം വെച്ചതായും പോലിസ് കണ്ടെത്തി.

കവര്‍ച്ചാ പണം ഒളിപ്പിച്ചു വെക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഏകദേശം 25 പേരുടെ പക്കല്‍ പണം എത്തിയതായി അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് ആരൊക്കെ എന്ന് കണ്ടത്താനുള്ള ശ്രമത്തിലാണ് പോലിസ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. ഇതുവരെ പോലിസ് കണ്ടെടുത്തത് 90 ലക്ഷം രൂപയാണ്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോഴിക്കോട് സ്വദേശി ധര്‍മ്മരാജന്റെ പരാതി. എന്നാല്‍, ഇത് കോടികള്‍ വരുമെന്നാണ് പോലിസ് പറയുന്നത്.

Tags:    

Similar News