ആംബുലൻസ് ലഭിച്ചില്ല; രക്തസ്രാവം ഉണ്ടായ ഗർഭിണിയെ ആശുപത്രിയിൽ എത്തിച്ചത് ബൈക്കിൽ

Update: 2019-06-28 17:58 GMT

റാഞ്ചി: ആംബുലൻസ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഗർഭിണിയെ ഹെൽത്ത് സെൻററിലെത്തിച്ചത് ബൈക്കിൽ. റാഞ്ചിയിലാണ് സംഭവം. 30 വയസുള്ള ശാന്തി ദേവിയെ ആണ് 10 കിലോമീറ്റർ താണ്ടി ബൈക്കില്‍ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ എത്തിച്ചത്. ആശുപത്രി അധികൃതരെ ബന്ധപ്പെട്ടെങ്കിലും ആംബുലൻസ് വിട്ടുതരാൻ തയ്യാറായില്ലെന്ന് കുടുംബാഗങ്ങൾ പറയുന്നു.

സിഎച്ച്‌സിയിൽ നിന്ന് ശാന്തി ദേവിയെ ലതേഹർ സർദാർ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇവിടെ എത്തിയ യുവതിയെ 27 കിലോമീറ്റർ അപ്പുറത്തുള്ള റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (റിംസ്) ഡോക്ടർമാർ അയക്കുകയായിരുന്നു. ഗർഭാവസ്ഥയിൽ രക്തസ്രാവമുണ്ടായ രോഗിയെ യഥാസമയം പരിചരിക്കുന്നതിലും വീഴ്ചയുണ്ടായി.

ആരോഗ്യനില മോശമായതിനെ തുടർന്ന് ശാന്തി ദേവിയെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ശാന്തിയു‍ടെ ജീവിതം വെച്ച് കളിക്കുകായയിരുന്നു ഡോക്ടർമാരെന്നും സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ രക്തം കയറ്റുന്നതിൽ പോലും ആദ്യം അലംഭാവം കാണിച്ചെന്നും സിപിഎം നേതാവും സാമൂഹ്യപ്രവർത്തകനുമായ അയൂബ് ഖാന്‍ ആരോപിച്ചു. നിലവിലെ ലതേഹാർ പാർലിമെന്റ് അംഗം അദ്ദേഹത്തിൻറെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ മൂന്ന് മാതൃക ഗ്രാമങ്ങളിൽ ഒന്നാണ് യുവതിയുടെ കുടുംബം താമസിക്കുന്ന ചതുവാഗ്‌ ഗ്രാമം. 

Tags:    

Similar News