മുഹര്‍റം ഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് നാലു മരണം; 13 പേര്‍ക്ക് പരിക്ക്

Update: 2023-07-29 06:22 GMT

ജാര്‍ഖണ്ഡ്: മുഹര്‍റം ഘോഷയാത്രയ്ക്കിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് നാലു പേര്‍ മരിച്ചു. 13 പേര്‍ക്കു പരിക്ക്. ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ പീറ്റര്‍വാര്‍ ബ്ലോക്കിലെ ഖെത്‌കോ ഗ്രാമത്തിലാണ് സംഭവം. ഘാഷയാത്രയ്ക്കിടെ അവര്‍ വഹിച്ചിരുന്ന താസിയ ഹൈ ടെന്‍ഷന്‍ വൈദ്യുത കമ്പിയില്‍ തട്ടിയാണ് ദുരന്തമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ബൊക്കാറോയിലെ തെര്‍മല്‍ ഡിവിസി ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേര്‍ മരണപ്പെട്ടു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News