സംഘപരിവാറിനെ അവഗണിച്ച് വ്യാപാരികള്‍; സംരക്ഷണമൊരുക്കി കലക്ടറും പോലിസും

ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള,എസിപി ലാല്‍ജി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി വ്യാപാരികള്‍ക്ക് പൂര്‍ണ സംരക്ഷണം ഉറപ്പു നല്‍കിയതോടെയാണ് ഇവിടെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചത്.തുറന്ന കടകള്‍ക്ക് പോലീസിന്റെ സംരക്ഷണവും നല്‍കി.

Update: 2019-01-03 11:18 GMT


കൊച്ചി: ഹര്‍ത്താലിന്റെ മറവില്‍ കൊച്ചിയിലും അക്രമം അഴിച്ചുവിട്ട് സംഘപരിവാരം. സിപഎം ആലങ്ങാട് ഏരിയാ കമ്മിറ്റി ഓഫീസിന്റെ ജനല്‍ചില്ലുകള്‍ ഹര്‍ത്താല്‍ അനൂകൂലികള്‍ എറിഞ്ഞു തകര്‍ത്തു. പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിനും കോടതി കെട്ടിടത്തിനും മുന്നിലുള്ള ചെത്തു തൊഴിലാളി യൂനിയന്‍ ഓഫീസ് എറിഞ്ഞു തകര്‍ത്തു. ജില്ലയിലെമ്പാടും സിപിഎമ്മിന്റെ കൊടിയും, കൊടിമരങ്ങളും തകര്‍ത്തു.ഹര്‍ത്താല്‍ അവഗണിച്ച് നാട്ടുകാരുടെ സംരക്ഷണയില്‍ ആലുവയില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ ഒറ്റക്കെട്ടായി നിന്ന് സംഘപരിവാര പ്രവര്‍ത്തകരുടെ ശ്രമത്തെ ചെറുത്ത് തോല്‍പ്പിച്ചു. ഇതേ തുടര്‍ന്ന് ഇവര്‍ നാട്ടുകാര്‍ക്ക് നേരെ കല്ലേറു നടത്തിയതോടെ പോലീസ് ലാത്തി വീശി സമരക്കാരെ ഓടിച്ചു.എറണാകുളത്തെ ഏറ്റവും തിരക്കേറിയ ബ്രോഡ് വേയിലും ഹര്‍ത്താലിനെ അവഗണിച്ച് ഭൂരിഭാഗം കടകളും തുറന്നു പ്രവര്‍ത്തിച്ചു.

ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള,എസിപി ലാല്‍ജി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി വ്യാപാരികള്‍ക്ക് പൂര്‍ണ സംരക്ഷണം ഉറപ്പു നല്‍കിയതോടെയാണ് ഇവിടെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചത്.തുറന്ന കടകള്‍ക്ക് പോലീസിന്റെ സംരക്ഷണവും നല്‍കി.ഹര്‍ത്താലിനെതിരെ കൊച്ചിയിലെ വ്യാപാരികള്‍ പ്രതിഷേധ പ്രകടനവും നടത്തി.ഹര്‍ത്താലിനെ അംഗീകരിക്കില്ലെന്നും വ്യാപാരികള്‍ പറഞ്ഞു.ജില്ലാ ഭരണകൂടവും പോലീസും പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു.സ്വാകര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും പതിവു പോലെ നിരത്തിലിറങ്ങി.




Tags:    

Similar News