ഫ്‌ളാറ്റു പൊളിക്കാന്‍ നിയോഗിച്ച സബ്കലക്ടര്‍ക്കെതിരെ പരാതിയുമായി മരട് നഗരസഭ ഭരണ സമിതി

ഫോര്‍ട് കൊച്ചി സബ്കലക്ടര്‍ ആയ സ്‌നേഹില്‍കുമാറിന് മരട് നഗരസഭാ സെക്രട്ടറിയുടെ പൂര്‍ണ ചുമതല നല്‍കിയാണ്‌സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നതെന്ന് മരട്് നഗരസഭാ ഭരണ സമിതി നേതാക്കള്‍ പറയുന്നു. സബ്കലക്ടര്‍ ഈ മാസം 25 ന് മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു.ഇതോടെ നിലവിലെ സെക്രട്ടറിയായിരുന്ന മുഹമ്മദ് ആരിഫ് ഖാന്‍ ചുമതല ഒഴിയുകയും ചെയ്തു.എന്നാല്‍ തനിക്ക് ഫ്്‌ളാറ്റ് പൊളിക്കുന്ന ചുമതല മാത്രമാണുള്ളതെന്നും നഗരസഭയുടെ മറ്റുത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുകയോ ഫയലുകളില്‍ ഒപ്പിടുകയോ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യില്ലെന്നാണ് സബ് കലക്ടറുടെ നിലപാട്.ഇതു മൂലം നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്

Update: 2019-09-28 04:13 GMT

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റു സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സബ്കലക്ടറിനെതിരെ കൊച്ചി മരട് നഗരസഭ സര്‍ക്കാരിന് പരാതി നല്‍കി.സെക്രട്ടിയുടെ ചുമതല നിര്‍വഹിക്കാന്‍ സബ്കലക്ടര്‍ തയാറാകാത്തതു മൂലം നഗരസഭയില്‍ ഭരണ പ്രതിസന്ധിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.ഫോര്‍ട് കൊച്ചി സബ്കലക്ടര്‍ ആയ സ്‌നേഹില്‍കുമാറിന് മരട് നഗരസഭാ സെക്രട്ടറിയുടെ പൂര്‍ണ ചുമതല നല്‍കിയാണ്‌സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നതെന്ന് മരട്് നഗരസഭാ ഭരണ സമിതി നേതാക്കള്‍ പറയുന്നു.

തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവാദിത്വവും സര്‍ക്കാര്‍ ഇദ്ദേഹത്തെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ സബ്കലക്ടര്‍ ഈ മാസം 25 ന് മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു.ഇതോടെ നിലവിലെ സെക്രട്ടറിയായിരുന്ന മുഹമ്മദ് ആരിഫ് ഖാന്‍ ചുമതല ഒഴിയുകയും ചെയ്തു.എന്നാല്‍ തനിക്ക് ഫ്്‌ളാറ്റ് പൊളിക്കുന്ന ചുമതല മാത്രമാണുള്ളതെന്നും നഗരസഭയുടെ മറ്റുത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുകയോ ഫയലുകളില്‍ ഒപ്പിടുകയോ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യില്ലെന്നാണ് സബ് കലക്ടറുടെ നിലപാടെന്നും നഗരസഭ ഭരണസമിതി സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ പറയുന്നു.ഇതു മൂലം നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്.

പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട മറ്റിതര സേവനങ്ങളെയും ഇതു ബാധിച്ചിരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.സബ്കലക്ടറുടെ നിലപാട് നഗരസഭ ഭരണത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.ബന്ധപ്പെട്ട വകുപ്പ് മന്ത്രി,ചീഫ് സെക്ട്രറി, നഗരകാര്യ ഡയറക്ടര്‍ അടക്കമുള്ളവര്‍ക്കാണ് പരാതി നല്‍കിയിരിക്കന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് വീണ്ടും മരട് നഗരസഭ കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. 

Tags:    

Similar News