Top

You Searched For "marad municipality"

മരടിലെ ഫ്ളാറ്റുപൊളിക്കല്‍ അടുത്ത മാസം ആരംഭിച്ചേക്കും; അന്തിമ തീരുമാനം ഇന്ന്

12 Oct 2019 6:20 AM GMT
ഇത്് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന മരട് നഗരസഭ കൗണ്‍സില്‍ യോഗം എടുക്കും.ഫ്ളാറ്റുകള്‍ പൊളിക്കാന്‍ മുംബൈ ആസ്ഥാനമായ എഡിഫൈസ് എഞ്ചിനിയറിങിനെയും ചെന്നൈ ആസ്ഥാനമായ വിജയ് സ്റ്റീല്‍സിനെയും ഏല്‍പ്പിക്കാനാണ് ധാരണയില്‍ എത്തിയിരിക്കുന്നത്. ഇക്കാര്യം കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച് ഔദ്യോഗികമായി തീരുമാനമെടുക്കും. മുന്‍ പരിചയത്തിന്റെയും, സാങ്കേതികമായ അനുഭവങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് മുംബയിലെ എഡിഫൈസ് എഞ്ചിനീയറിംങ്ങ്, വിജയാ സ്റ്റീല്‍സ് (കോയമ്പത്തൂര്‍) എന്നീകമ്പനികളെ പൊളിക്കല്‍ കരാര്‍ നല്‍കാനായി തിരഞ്ഞെടുത്തത്.പൊളിക്കല്‍ ജോലികള്‍ക്കായി കരാര്‍ ഏറ്റെടുക്കുന്ന കമ്പനികള്‍ വിശദമായ പ്രവര്‍ത്ത പദ്ധതി അടങ്ങുന്ന റിപോര്‍ട്ട് തയാറാക്കി നല്‍കണം

കായല്‍ കയ്യേറ്റങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യണമെന്ന്;മരട് നഗരസഭ ഓഫീസിലേക്ക് നാളെ പ്രതിഷേധ മാര്‍ച്ച്

4 Oct 2019 6:19 AM GMT
നാളെ രാവിലെ 10 ന് മാര്‍ച്ച് നടക്കും.കേരളത്തില്‍ ആവര്‍ത്തിച്ചുണ്ടാവുന്ന കാലം തെറ്റിയ മഴയിലും മലയിടിച്ചിലിലും നൂറുകണക്കിന് ആളുകള്‍ മരിച്ചുകൊണ്ടിരിക്കുമ്പോഴും, ക്വാറിയിങ്ങും, ജലസ്രോതസ്സുകളിലെ കയ്യേറ്റ നിര്‍മ്മാണങ്ങളും രാഷ്ട്രീയ-ഭരണകൂട പിന്തുണയോടെ നിര്‍ബാധം നടക്കുന്നു. അനധികൃത ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണ മെന്ന സുപ്രീം കോടതി നിര്‍ദ്ദേശം, താമസക്കാരുടെ പാര്‍പ്പിടപ്രശ്‌നം ഉന്നയിച്ചുകൊണ്ട്, നടപ്പാക്കാതിരിക്കാന്‍ സര്‍വ്വകക്ഷികളും ചേര്‍ന്നു പരിശ്രമം നടത്തി. മുത്തങ്ങയിലെ നിസഹായരായ ആദിവാസികളെ വെടിവെച്ചുകൊന്ന് വനഭൂമിയില്‍ നിന്നും ഓടിച്ചുവിട്ട, മൂലമ്പള്ളിയിലെ തദ്ദേശവാസികളെ വികസനത്തിന്റെ പേരില്‍ പാതിരാത്രിക്ക് ജെസിബി ഉപയോഗിച്ച് വീട് തകര്‍ത്തു ഇറക്കിവിട്ട രാഷ്ട്രീയ നേതൃത്വങ്ങളാണ് നിയമവിരുദ്ധമായി കായല്‍ കയ്യേറി നിര്‍മ്മിച്ച മണിമന്ദിരങ്ങളുടെ ഉടമകള്‍ക്കായി രംഗത്തുവന്നിരിക്കുന്നത്

ഫ്‌ളാറ്റു പൊളിക്കാന്‍ നിയോഗിച്ച സബ്കലക്ടര്‍ക്കെതിരെ പരാതിയുമായി മരട് നഗരസഭ ഭരണ സമിതി

28 Sep 2019 4:13 AM GMT
ഫോര്‍ട് കൊച്ചി സബ്കലക്ടര്‍ ആയ സ്‌നേഹില്‍കുമാറിന് മരട് നഗരസഭാ സെക്രട്ടറിയുടെ പൂര്‍ണ ചുമതല നല്‍കിയാണ്‌സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നതെന്ന് മരട്് നഗരസഭാ ഭരണ സമിതി നേതാക്കള്‍ പറയുന്നു. സബ്കലക്ടര്‍ ഈ മാസം 25 ന് മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തു.ഇതോടെ നിലവിലെ സെക്രട്ടറിയായിരുന്ന മുഹമ്മദ് ആരിഫ് ഖാന്‍ ചുമതല ഒഴിയുകയും ചെയ്തു.എന്നാല്‍ തനിക്ക് ഫ്്‌ളാറ്റ് പൊളിക്കുന്ന ചുമതല മാത്രമാണുള്ളതെന്നും നഗരസഭയുടെ മറ്റുത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുകയോ ഫയലുകളില്‍ ഒപ്പിടുകയോ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യില്ലെന്നാണ് സബ് കലക്ടറുടെ നിലപാട്.ഇതു മൂലം നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: പുനരധിവാസം ആവശ്യമുളളവര്‍ നാളെ അറിയിക്കണമെന്ന് മരട് നഗരസഭ; നോട്ടീസുമായി എത്തിയ സെക്രട്ടറിക്കു നേരെ ഉടമകളുടെ പ്രതിഷേധം

16 Sep 2019 1:17 PM GMT
പുനരധിവാസം ആവശ്യമുള്ളവര്‍ നഗരസഭയെ അറിയിക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസുമായി എത്തിയ സെക്രട്ടറിയെ ഫ്‌ളാറ്റുടമകള്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് മതിലില്‍ നോട്ടീസ് ഒട്ടിച്ച് സെക്രട്ടറി മടങ്ങി.ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഉടമകളുടെ നേതൃത്വത്തിലുള്ള സമരം നടന്നുവരുന്ന ഹോളി ഫെയ്ത് എച് ടു ഒ ഫ്‌ളാറ്റിലെത്തിയപ്പോഴാണ് സെക്രട്ടറിക്കു നേരെ പ്രതിഷേധം ഉണ്ടായത്.ഫ്‌ളാറ്റിനുള്ളില്‍ പ്രവേശിക്കാന്‍ സെക്രട്ടറിയെ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് മതിലില്‍ നോട്ടീസ് ഒട്ടിച്ച് സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന്‍ മടങ്ങുകയായിരുന്നു

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ : കമ്പനികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു; ഉടമകള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കിയേക്കും

10 Sep 2019 5:14 AM GMT
ബഹുനില ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചു പരിചയമുള്ള കമ്പനികളില്‍ നിന്നും മരട് നഗരസഭ ടെണ്ടര്‍ ക്ഷണിച്ചു.ഇതിനുശേഷമായിരിക്കും ഏതു കമ്പനിക്ക് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കരാര്‍ നല്‍കുന്നതില്‍ തീരുമാനമുണ്ടാകുകയുള്ളു.ഇതിനിടയില്‍ ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ മരട് നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗവും ഇന്ന് ചേരുന്നുണ്ട്്. സുപ്രിം കോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഫ്‌ളാറ്റുടമകള്‍ ഒഴിയണമെന്ന്് ചൂണ്ടികാട്ടി നോട്ടീസ് നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനാണ് കൗണ്‍സില്‍ ചേരുന്നതെന്നാണ് വിവരം
Share it