മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ : കമ്പനികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു; ഉടമകള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കിയേക്കും

ബഹുനില ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചു പരിചയമുള്ള കമ്പനികളില്‍ നിന്നും മരട് നഗരസഭ ടെണ്ടര്‍ ക്ഷണിച്ചു.ഇതിനുശേഷമായിരിക്കും ഏതു കമ്പനിക്ക് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കരാര്‍ നല്‍കുന്നതില്‍ തീരുമാനമുണ്ടാകുകയുള്ളു.ഇതിനിടയില്‍ ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ മരട് നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗവും ഇന്ന് ചേരുന്നുണ്ട്്. സുപ്രിം കോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഫ്‌ളാറ്റുടമകള്‍ ഒഴിയണമെന്ന്് ചൂണ്ടികാട്ടി നോട്ടീസ് നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനാണ് കൗണ്‍സില്‍ ചേരുന്നതെന്നാണ് വിവരം

Update: 2019-09-10 05:14 GMT

കൊച്ചി: സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്ന് മരടിലെ അഞ്ചു ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചുമാറ്റാനുള്ള നടപടിക്രമങ്ങള്‍ക്ക് മരട് നഗരസഭ തുടക്കം കുറിച്ചു. ഇതിന്റെ മുന്നോടിയായി ബഹുനില ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചു പരിചയമുള്ള കമ്പനികളില്‍ നിന്നും മരട് നഗരസഭ ടെണ്ടര്‍ ക്ഷണിച്ചു.ഇതിനുശേഷമായിരിക്കും ഏതു കമ്പനിക്ക് ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കരാര്‍ നല്‍കുന്നതില്‍ തീരുമാനമുണ്ടാകുകയുള്ളു.ഇതിനിടയില്‍ ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ തീരുമാനിക്കാന്‍ മരട് നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗവും ഇന്ന് ചേരുന്നുണ്ട്. സുപ്രിം കോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഫ്‌ളാറ്റുടമകള്‍ ഒഴിയണമെന്ന് ചൂണ്ടികാട്ടി നോട്ടീസ് നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനാണ് കൗണ്‍സില്‍ ചേരുന്നതെന്നാണ് വിവരം. എന്നാല്‍ എന്തു വന്നാലും ഫ്‌ളാറ്റുകള്‍ ഒഴിയില്ലെന്ന നിലപാടിലാണ് ഫ്‌ളാറ്റുടമകള്‍.സുപ്രിം കോടതി നിയോഗിച്ച കമ്മീഷന്‍ തങ്ങളെ കേള്‍ക്കാതെയാണ് കോടതിയില്‍ റിപോര്‍ട് സമര്‍പ്പിച്ചതെന്നാണ് ഫ്‌ളാറ്റുടമകള്‍ പറയുന്നത്.

ഉള്ളതെല്ലാം വിറ്റുപെറുക്കിയും ബാങ്ക് വായ്പയെടുത്തുമാണ് പലരും വന്‍തുക മുടക്കി ഫ്‌ളാറ്റുകള്‍ വാങ്ങിയതെന്നും അതുകൊണ്ടു തന്നെ ഇവിടെ നിന്നും മറ്റെവിടേയക്കും പോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഫ്‌ളാറ്റുടമകള്‍. എന്നാല്‍ സുപ്രി കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അതിനാല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതില്‍ നിന്നും പിന്നോട്ടു പോകാന്‍ കഴിയില്ലെന്നുമാണ് ഇന്നലെ മരടിലെ ഫ്‌ളാറ്റുകള്‍ സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഗോ ബാക്ക് വിളികളും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും ടോം ജോസിനു നേരെയും ഫ്‌ളാറ്റുടകള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പോലിസ് ഇടപെട്ടാണ് ചീഫ് സെക്രട്ടറിക്ക് വഴിയൊരുക്കിയത്്. ഇതിനിടയില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിനെതിരെ വീണ്ടും ഫ്‌ളാറ്റുടമകള്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഇതില്‍ തീരുമാനം വരുന്നതുവരെ നടപടി നിര്‍ത്തിവെയക്കാനും ഇന്നത്തെ മരട് നഗരസഭ തീരുമാനമെടുത്തേക്കുമെന്നും സൂചനയുണ്ട്.ഇന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ ഫ്‌ളാറ്റുകളാണ്് സുപ്രീം കോടതി ഉത്തരിവിനെ തുടര്‍ന്ന് പൊളിക്കേണ്ടത്. അഞ്ച് കെട്ടിടങ്ങളിലായി അഞ്ഞൂറിലധികം ഫ്‌ളാറ്റുകളാണുള്ളത്. പത്ത് വര്‍ഷം മുമ്പ് 40 ലക്ഷം മുടക്കി വാങ്ങിയത് മുതല്‍ ഒരു വര്‍ഷം മുമ്പ് മൂന്നു കോടി മുടക്കി വാങ്ങിയവരാണ് താമസക്കാരായ ഉടമകളില്‍ ഏറെയും.

Tags:    

Similar News