മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: പ്രദേശ വാസികള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ മരട് നഗരസഭയെ സമീപിക്കാമെന്നു ഹൈക്കോടതി

മരട് ഫ്ളാറ്റ് സമുച്ചയങ്ങളുടെ പരിസരവാസികള്‍ നല്‍കിയ ഹരജി ഹൈക്കോടി തീര്‍പ്പാക്കി.പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു മുന്‍സിപ്പാലിറ്റിയുള്‍പ്പെടെയുള്ളവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ കോടതി ശക്തമായി ഇടപെടുമെന്നും വ്യക്തമാക്കി

Update: 2020-01-17 14:24 GMT

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി നിര്‍ദേശ പ്രകാരം മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചതുമായി ബന്ധപ്പെട്ട് പ്രദേശ വാസികള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ മരട് നഗരസഭയെ സമീപിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കി. മരട് ഫ്ളാറ്റ് സമുച്ചയങ്ങളുടെ പരിസരവാസികള്‍ നല്‍കിയ ഹരജി ഹൈക്കോടി തീര്‍പ്പാക്കി.

പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു മുന്‍സിപ്പാലിറ്റിയുള്‍പ്പെടെയുള്ളവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ കോടതി ശക്തമായി ഇടപെടുമെന്നും വ്യക്തമാക്കി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. ഫ്‌ളാറ്റ് പൊളിക്കലില്‍ ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ ഫ്ളാറ്റ് സമുച്ചയത്തിനു നാശ നഷ്ടം സംഭവിച്ചിട്ടില്ലെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നു സമര്‍പ്പിച്ചിരുന്ന ഹീരയുടെ മറ്റൊരു ഹരജിയും തീര്‍പ്പാക്കി. 

Tags: