ജനന - മരണ ദിവസങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് യുവാവ് ജീവനൊടുക്കി

സാമ്പത്തിക ബാധ്യതയെതുടര്‍ന്നാണ് ആത്മഹത്യ.

Update: 2021-08-10 18:08 GMT

ഇടുക്കി: ജനന ദിവസവും മരണദിവസവും ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി പങ്കുവെച്ച ശേഷം യുവാവ് ജീവനൊടുക്കി. ഇടുക്കി ആനച്ചാല്‍ സ്വദേശി ദീപുവിനെയാണ് തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടില്‍ തിങ്കളാഴ്ച്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെതുടര്‍ന്നാണ് ആത്മഹത്യ.

ഫേസ്ബുക്കിലെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തൊടുപുഴയ്ക്കടുത്ത് കരിമണ്ണൂരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു ദീപു.കൊവിഡ് കാലത്ത് വലിയ കടക്കെണിയിലായതായാണ് ബന്ധുക്കളും പോലിസും നല്‍കുന്ന വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. അടുത്തിടെ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജില്ലയില്‍ തൂക്കൂപാലത്ത് ബേക്കറി ഉടമയും രാജകുമാരി കോഴിക്കട ഉടമയും ആത്മഹത്യ ചെയ്തിരുന്നു.

Tags: