എന്‍ഐഎ റെയ്ഡുകളെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

എന്‍ഐഎ മുസ്‌ലിം യുവാക്കളെ ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട തമിഴ്‌നാട് തിരുവാരൂര്‍ ജില്ലയില്‍ നിന്നുള്ള താജുദ്ദീനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റുകള്‍ക്കും റെയ്ഡുകള്‍ക്കും പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്നും പോസ്റ്റില്‍ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Update: 2019-07-24 09:38 GMT

ചെന്നൈ: 16 പേരുടെ അറസ്റ്റിലേക്ക് നയിച്ച അടുത്തിടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ റെയ്ഡുകളെ വിമര്‍ശിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട 39 കാരന്‍ അറസ്റ്റില്‍.

എന്‍ഐഎ മുസ്‌ലിം യുവാക്കളെ ലക്ഷ്യമിടുന്നുവെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട തമിഴ്‌നാട് തിരുവാരൂര്‍ ജില്ലയില്‍ നിന്നുള്ള താജുദ്ദീനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റുകള്‍ക്കും റെയ്ഡുകള്‍ക്കും പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്നും പോസ്റ്റില്‍ അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ പീനല്‍ കോഡിലെ 153, 153 (എ) വകുപ്പുകള്‍ (വ്യത്യസ്ഥ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നു) പ്രകാരമാണ് പോലിസ് താജുദ്ദീനെതിരെ കേസെടുത്തത്.

അന്‍സാറുല്ലയെന്ന 'തീവ്രവാദ' സംഘടന രൂപീകരിക്കാന്‍ ശ്രമിക്കുകയും രാജ്യത്ത് ആക്രമണങ്ങള്‍ നടത്താനായി പണം സ്വരൂപിക്കുകയും ചെയ്തുവെന്നാരോപിച്ച് തമിഴ്‌നാട്ടില്‍നിന്ന് രണ്ടു പേരെയും യുഎഇയില്‍നിന്നുള്ള 14 പേരെയും അടുത്തിടെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധമുണ്ടെന്നും എന്‍ഐഎ ആരോപിച്ചിരുന്നു.

Tags:    

Similar News