മമത നയിക്കുന്ന ജനാധിപത്യ സംരക്ഷണ റാലി നാളെ ഡല്‍ഹിയില്‍; പ്രതിപക്ഷ ഐക്യത്തിന് വേദിയാവും

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ റാലിക്കെത്തും. കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ 23 പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുത്തിരുന്നു.

Update: 2019-02-12 18:48 GMT

ന്യൂഡല്‍ഹി: നാളെ ദേശീയ തലസ്ഥാനത്ത് നടക്കുന്ന ജനാധിപത്യ സംരക്ഷണ റാലിക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഡല്‍ഹിയിലെത്തി. പ്രതിപക്ഷ ഐക്യത്തിന്റെ മറ്റൊരു ശക്തിപ്രകടനമായി പരിപാടി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ റാലിക്കെത്തും. കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ 23 പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുത്തിരുന്നു.

മുന്‍ പ്രധാനമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ വൈകീട്ട് 3ന് നടക്കുന്ന റാലിയില്‍ പങ്കെടുക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ജന്തര്‍ മന്തറില്‍ നടക്കുന്ന പരിപാടിയില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

കൊല്‍ക്കത്ത പോലിസും സിബിഐയും തമ്മില്‍ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ നടത്തിയ റാലി പിന്‍വലിക്കുമ്പോള്‍, വിഷയം പ്രതിപക്ഷം ഉടന്‍ ഡല്‍ഹിയില്‍ ഉയര്‍ത്തുമെന്ന് മമത പ്രഖ്യാപിച്ചിരുന്നു. 

Tags:    

Similar News