മൊസാദ് ചാരശൃംഖല തകര്‍ത്ത് ബന്ദിയാക്കിയ ഫലസ്തീനിയെ മോചിപ്പിച്ചു; മലേസ്യയില്‍ നിരവധി പേര്‍ അറസ്റ്റില്‍

മൊസാദ് ശൃംഖല തകര്‍ത്ത് തലസ്ഥാനത്തിന്റെ പ്രാന്തഭാഗത്തെ ഗ്രാമത്തിലെ വസതിയില്‍ ഒളിപ്പിച്ച ഫലസ്തീന്‍ യുവാവിനെ മലേഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം 24 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കുകയും തട്ടിക്കൊണ്ടുപോയവരെ പിടികൂടുകയും ചെയ്തു.

Update: 2022-10-20 15:05 GMT

ക്വലാലംപൂര്‍: ഇക്കഴിഞ്ഞ സെപ്തംബര്‍ 28ന് തലസ്ഥാനമായ ക്വാലാലംപൂരില്‍നിന്ന് മൊസാദ് ചാരന്‍മാര്‍ തട്ടിക്കൊണ്ടുപോയ ഗസ മുനമ്പില്‍നിന്നുള്ള ഫലസ്തീന്‍ വിവരസാങ്കേതിക വിദഗ്ധനെ മോചിപ്പിക്കുകയും മൊസാദ് ചാരശൃംഖല തകര്‍ക്കുകയും ചെയ്തതായി പോലിസിനെ ഉദ്ധരിച്ച് മലേസ്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

മൊസാദ് ശൃംഖല തകര്‍ത്ത് തലസ്ഥാനത്തിന്റെ പ്രാന്തഭാഗത്തെ ഗ്രാമത്തിലെ വസതിയില്‍ ഒളിപ്പിച്ച ഫലസ്തീന്‍ യുവാവിനെ മലേഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം 24 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കുകയും തട്ടിക്കൊണ്ടുപോയവരെ പിടികൂടുകയും ചെയ്തു.

മൊസാദ് സെല്‍ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ ചാരപ്രവര്‍ത്തനം നടത്തിയതായും സര്‍ക്കാര്‍ ഇലക്ട്രോണിക് കമ്പനികളില്‍ കടന്നുകയറിയതായും അന്വേഷണത്തില്‍ കണ്ടെത്തിയതായി മലേസ്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ പരിശീലനം നേടിയ മലേസ്യന്‍ ഏജന്റുമാരെയാണ് മൊസാദ് ഓപ്പറേഷന്‍ നടത്താന്‍ നിയോഗിച്ചതെന്ന് ഇതേ വൃത്തങ്ങള്‍ പറഞ്ഞു.

ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡുമായുള്ള ബന്ധത്തെക്കുറിച്ച് തട്ടിക്കൊണ്ടുപോയ ഫലസ്തീനിയെ മൊസാദ് തെല്‍ അവീവില്‍നിന്ന് വീഡിയോ കോണ്‍ഫ്രന്‍സ് വഴി ചോദ്യം ചെയ്തിട്ടുണ്ടെന്നും അല്‍ജസീറ കുറിച്ചു. 2018ല്‍ മലേസ്യയിലെ മൊസാദ് ഏജന്‍സിക്ക് വേണ്ടി തോക്കുധാരികള്‍ ഫലസ്തീന്‍ എഞ്ചിനീയര്‍ ഫാദി അല്‍ബാത്ഷിനെ കൊലപ്പെടുത്തിയിരുന്നു.

Tags:    

Similar News